പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എ.ബി ബിജുവാണ് പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്.

ഉത്രാടം ദിനത്തിൽ പാലാരിവട്ടം മൈഥിലി ബിൽഡിംഗിന്റെ വരാന്തയിൽ ഒരുക്കിയിരുന്ന പൂക്കളം തലയിൽ തട്ടമിട്ട സ്ത്രീ തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

പൂക്കളം നശിപ്പിച്ചത് മനഃപ്പൂർവം മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് ഹിന്ദു ഐക്യവേദി പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലോ സഹായമോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സ്ത്രീക്ക് ഏതെങ്കിലും തീവ്ര ഇസ്ലാമിക സംഘടനകളുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് സംഘടനയുടെ ആവശ്യം.

Share