പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പുതൂര്‍ ചാവടിയൂര്‍ ഭാഗത്താണ് മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇതില്‍ ഒരു ചാക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് തലഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്നിന് 30 വയസിന് മുകളില്‍ പ്രായമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
മറ്റ് രണ്ട് ചാക്കുകളും നിലവില്‍ തുറന്നിട്ടില്ല. വിശദമായ പരിശോധനയ്‌ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. മൃതദേഹഭാഗങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ ആരുടേതാണെന്നും ഇവ പുഴയില്‍ എത്തിച്ച സാഹചര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.















