ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 08:33 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ച പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയ്‌ക്കെതിരെ ഐസിസിയുടെ നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനത്തിന് ഫാത്തിമയ്‌ക്ക് മാച്ച് ഫീസിന്റെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലാണ് സംഭവം. ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ ഫാത്തിമ, താരത്തോട് പുറത്തേക്കുള്ള വഴി കാണിക്കുന്ന തരത്തില്‍ ആംഗ്യം കാണിക്കുകയായിരുന്നു. ബാറ്റര്‍ പുറത്തായതിന് ശേഷം അവരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റം വിലക്കുന്ന ഐസിസി കോഡ് ഓഫ് കണ്ടക്ട് ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് നടപടി.

കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സന നടത്തുന്ന രണ്ടാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. ഇതോടെ താരത്തിന്റെ ആകെ ഡീമെറിറ്റ് പോയിന്റ് രണ്ടായി. എമിറേറ്റ്സ് ഐസിസി ഇന്റര്‍നാഷണല്‍ പാനല്‍ മാച്ച് റഫറി സുപ്രിയ ദാസ് നിര്‍ദേശിച്ച ശിക്ഷ ഫാത്തിമ അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് ഐസിസി അറിയിച്ചു. ലെവല്‍ 1 ലംഘനങ്ങള്‍ക്ക് പരമാവധി 50 ശതമാനം മാച്ച് ഫീസ് പിഴ, ഔദ്യോഗിക താക്കീത്, ഒന്ന് മുതല്‍ രണ്ട് വരെ ഡീമെറിറ്റ് പോയിന്റുകള്‍ എന്നിവയാണ് സാധാരണയായി ലഭിക്കുക.

Tags: iccAsia Cupdemerit pointfathima sana
Share
Tweet
SendShare

More News from this section

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

Latest News

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

പിഎംശ്രീയെ എതിര്‍ത്ത കേരളം ഒടുവില്‍ ചര്‍ച്ചയ്‌ക്ക്; കേന്ദ്രം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും പുതിയ ഉപാധികളുമായി സംസ്ഥാന സര്‍ക്കാര്‍

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍

കേരളത്തില്‍ ചൂട് കനക്കുന്നു; നാളെ വരെ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

300 കിലോമീറ്റർ അകലെ ലക്ഷ്യം തകർക്കാം; സുഖോയ്-30 എംകെഐക്ക് പുതിയ മിസൈൽ, പാകിസ്ഥാന്റെ PL-15ന് മറുപടി

പ്രതിരോധ മേഖലയ്‌ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies