മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 10:56 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ സനീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. കേസിലെ ഒന്നാംപ്രതി ശ്രീഹരി ടെലിഗ്രാം ഗ്രൂപ്പില്‍ പങ്കുവച്ച മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സനീഷ് മറ്റുള്ളവര്‍ക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ‘മല്ലു പ്രീമിയം’ എന്ന ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന് 250 രൂപ വീതം സനീഷ് ഈടാക്കിയതായും പൊലീസ് പറയുന്നു.

സനീഷും ശ്രീഹരിയും നേരിട്ട് പരിചയമുള്ളവരല്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ടെലിഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്ന സംഘം സൈബര്‍ ലോകത്ത് പിടിയിലാകില്ലെന്ന വിശ്വാസത്തിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈമാറിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

18നും 21നും ഇടയില്‍ പ്രായമുള്ളവരാണ് ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളെന്നും അന്വേഷണ സംഘം പറയുന്നു. 1500ലേറെ അംഗങ്ങള്‍ ‘മല്ലു പ്രീമിയം’ ഗ്രൂപ്പിലുണ്ടായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആവശ്യപ്പെട്ടെത്തുന്നവരെ സനീഷ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനായി ഓരോരുത്തരില്‍ നിന്നും 250 രൂപ വീതം ഈടാക്കിയെന്നാണ് വിവരം.

അഞ്ചുപേരടങ്ങുന്ന രഹസ്യ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

തൃക്കാക്കര ഭാരത് മാത കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ ഒന്നാംപ്രതി ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ടെലിഗ്രാം വഴി കൈമാറിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ ഭാരത് മാത കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളെക്കുറിച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എവിടെയൊക്കെ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ടെലിഗ്രാം ഗ്രൂപ്പുകളിലെ അംഗങ്ങള്‍, പണമിടപാടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Kochi Morphing CaceMallu premium group
Share
Tweet
SendShare

More News from this section

വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ; വിദേശത്തേക്ക് കടന്നത് ജാമ്യത്തിലിറങ്ങിയ ശേഷം

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

 അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം ബംഗാളിൽ

‘തോറ്റതിന്റെ അരിശം മറ്റുള്ളവരോട് തീർക്കരുത്’; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ്

പണമില്ല, അടിമുടി താളംതെറ്റി; ഒടുവിൽ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍

Latest News

ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

ഒരു മണിക്കൂറില്‍ സീറ്റുകള്‍ മുഴുവന്‍ ബുക്ക്; മോദിയുടെ വഡോദര പരിപാടിക്ക് 42,000 പേര്‍ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies