ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 10:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’യുടെ പരാജയവും ചിത്രത്തിന് പിന്നാലെയുണ്ടായ ട്രോളുകളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പരാജയത്തിന് ശേഷം മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് ഭയമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

വലിയ പ്രതീക്ഷകളോടെയും ഹൈപ്പോടെയും തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘കിങ് ഓഫ് കൊത്ത’. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയതിന് പിന്നാലെ ദുൽഖർ സൽമാനടക്കമുള്ള താരങ്ങൾക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും വ്യാപകമായ ട്രോളുകൾ നേരിടേണ്ടിവന്നു. തന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും വരെ ട്രോളുകൾക്ക് വിധേയമായെന്നും ഐശ്വര്യ പറഞ്ഞു.

‘കിങ് ഓഫ് കൊത്ത’യ്‌ക്ക് ശേഷം മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് ഒരു ഭയമുണ്ടായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ പരാജയത്തിന്റെ പ്രത്യാഘാതം തനിക്കും നേരിടേണ്ടിവന്നതായി ഐശ്വര്യ വ്യക്തമാക്കി.

ദുൽഖറിനെ ചിത്രത്തിൽ ‘രാജുവേട്ടാ’ എന്ന് വിളിച്ചതിനെ ചൊല്ലിയുള്ള ട്രോളുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഐശ്വര്യ പറഞ്ഞു. ‘ഹലോ മമ്മി’യുടെ ഷൂട്ടിനിടെ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഇക്കാര്യം പറഞ്ഞ് കളിയാക്കിയതും തനിക്ക് വലിയ വിഷമമുണ്ടാക്കിയതായി താരം വെളിപ്പെടുത്തി.

പിന്നീട് ദുൽഖറിനൊപ്പം ഒരു പരസ്യത്തിന്റെ ഷൂട്ട് വന്നപ്പോഴും ട്രോളുകളുടെ ബാക്ക്‌ലാഷിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു. “ബാക്ക്‌ലാഷ് അതിഭീകരമാണ്, നിങ്ങൾക്ക് അത് പണിയാകും” എന്ന് പരസ്യത്തിന്റെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നതായും ഐശ്വര്യ വ്യക്തമാക്കി.

ദുൽഖറിനൊപ്പം ഇനി തനിക്ക് വർക്ക് ചെയ്യാൻ കഴിയുമോ എന്ന് പോലും ചിന്തിച്ചിരുന്നുവെന്നും താരം പറഞ്ഞു. ‘കിങ് ഓഫ് കൊത്ത’യ്‌ക്ക് പിന്നാലെയുണ്ടായ ട്രോളുകൾ തന്നെ അത്രയധികം ബാധിച്ചിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Tags: Aiswarya LakshmiDulqur salman
Share
Tweet
SendShare

More News from this section

സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്ത്; ഷഹീദ് അറഫാത്തിന്റെ പുതിയ ചിത്രത്തിന് ഇടുക്കിയിൽ തുടക്കം, ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ചേർന്ന് തിരിതെളിച്ചു

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

Latest News

വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ; വിദേശത്തേക്ക് കടന്നത് ജാമ്യത്തിലിറങ്ങിയ ശേഷം

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്

 അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം ബംഗാളിൽ

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies