49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 11:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനവും 2024-ലെ മണ്ണാറക്കയം രചനാവിഭാഗം പുരസ്കാര സമർപ്പണവും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോൺബോസ്‌കോയുടെ ലഹരിവിരുദ്ധ പരിപാടിയായ ഡ്രീം പ്രോജക്ടിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

ഓക്ടോബർ 2 ന് നടക്കുന്ന 49 ഫിലിം ക്രിട്ടിക്സ് അവാർഡ് വേദിയിൽ വച്ച് ഡ്രീം പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ​വെള്ളയമ്പലം വിസ്മയാ മാക്സിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗ്രന്ഥകർത്താവ് സി.എസ്. മീനാക്ഷി, നിരൂപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ടി. ജിതേഷ് എന്നിവർ അടൂർ ഗോപാലകൃഷ്ണനിൽനിന്ന് മണ്ണാറക്കയം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ ബിസ്‌കോണ് എം.ഡി അനീഷ് കൃഷ്ണന് നൽകി അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. ​

തിരുവനന്തപുരം സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ സ്റ്റഡീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖർ, ഡോൺ ബോസ്കോ ഡ്രീം കേരള ഡയറക്ടർ ഫാ. തോമസ് പി.ഡി., ബിസ്കോൺ മാർക്കറ്റിങ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അനീഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ​

പുരസ്കാര സമർപ്പണത്തിന് മുന്നോടിയായി ‘മലയാള സിനിമയിലെ സ്ത്രീ’ എന്ന വിഷയത്തിൽ ചലച്ചിത്ര സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ നിരൂപകൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ എ. ചന്ദ്രശേഖർ മോഡറേറ്ററായി. സി.എസ്. മീനാക്ഷി, ഡോ. ജോസ് കെ. മാനുവൽ, ഡോ. രേഷ്മ കെ.ആർ., ഡോ. നൗഫൽ മറിയം ബ്ലാത്തൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു

Tags: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ
Share
Tweet
SendShare

More News from this section

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്

 അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം ബംഗാളിൽ

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

‘തോറ്റതിന്റെ അരിശം മറ്റുള്ളവരോട് തീർക്കരുത്’; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ്

കേരളത്തില്‍ ചൂട് കനക്കുന്നു; നാളെ വരെ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

Latest News

ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

ഒരു മണിക്കൂറില്‍ സീറ്റുകള്‍ മുഴുവന്‍ ബുക്ക്; മോദിയുടെ വഡോദര പരിപാടിക്ക് 42,000 പേര്‍ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies