ചൈനയെ വീഴ്ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 07:32 pm IST
Facebook
Twitter
WhatsAppTelegram

മോഖി (ചൈന): എഎച്ച്എഫ് വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. മോഖിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആതിഥേയരായ ചൈനയെ 1-0ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഹാട്രിക് കിരീടം നേടി. കിരീടനേട്ടത്തോടെ ജൂനിയര്‍ ഹോക്കി ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി. മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് സനിക ചന്ദ്രകാന്ത് മാനെ ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ ചൈന മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു.

രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ഇന്ത്യ ലീഡ് സ്വന്തമാക്കി. ചൈനീസ് പെനാല്‍റ്റി സര്‍ക്കിളിലേക്ക് എത്തിയ നീളന്‍ സ്ലാപ്പ്-പുഷ് ചൈനീസ് ഗോള്‍കീപ്പര്‍ ഷു മെങ്ജിയോയെ മറികടന്ന് സനിക വലയിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. എലൈറ്റ് പൂളില്‍ മൂന്ന് വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ, സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ 5-1ന് തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്.

കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ ഓരോ താരത്തിനും 3 ലക്ഷം രൂപ വീതവും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു.

Tags: India crowned AHF Junior Asia Cup1-0 win over China
Share
Tweet
SendShare

More News from this section

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

Latest News

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies