ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 04:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. സ്വരൂപ് നഗറിലെ ഗലി നമ്പര്‍ രണ്ടിലുള്ള ജുഡോ വസ്ത്രങ്ങളും ബോക്‌സിങ് ഗ്ലൗസുകളും നിര്‍മിക്കുന്ന ഫാക്ടറിയിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമാണ് തീ പടര്‍ന്നത്.

രാവിലെ 11.05നാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് 15 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും തീയണക്കല്‍ നടപടികളും ആരംഭിച്ചു. തീപിടിത്തമുണ്ടാകുമ്പോള്‍ ഫാക്ടറിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിവരം. എന്നാല്‍ സമീപത്തെ കെട്ടിടത്തിലെ താമസക്കാര്‍ക്കിടയില്‍ തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തിയുണ്ടായി. ഇതിനിടെയാണ് ആറ് പേര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്.

ഫാക്ടറിയിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വസുന്ധര എന്‍ക്ലേവിന് സമീപം, കാന്‍സര്‍ ആശുപത്രിക്ക് പിന്നിലുള്ള ഗോഡൗണിലും തീപിടിത്തമുണ്ടായി. സംഭവത്തെ തുടര്‍ന്ന് 11 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി തീയണക്കല്‍ നടപടികള്‍ ആരംഭിച്ചു. ഇരു തീപിടിത്തങ്ങളുടെയും കാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

Tags: Delhifirebroke out
Share
Tweet
SendShare

More News from this section

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത’; ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യയുടെ നാല് മുന്‍ഗണനകള്‍ വ്യക്തമാക്കി മോദി

Latest News

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies