24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി 'ഗോള്‍ഡന്‍ മോദക്'
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2026, 05:45 pm IST
Facebook
Twitter
WhatsAppTelegram

നാസിക്: ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന് മാറ്റുകൂട്ടി 24 കാരറ്റ് സ്വര്‍ണം പൂശിയ മോദകവുമായി മഹാരാഷ്‌ട്രയിലെ നാസിക്കിലെ മധുരപലഹാരക്കട. സാഗര്‍ സ്വീറ്റ്സാണ് ഉപഭോക്താക്കള്‍ക്കായി ‘ഗോള്‍ഡന്‍ മോദക്’ അവതരിപ്പിച്ചിരിക്കുന്നത്. കിലോയ്‌ക്ക് 27,000 രൂപയാണ് വില. ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് മോദകങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുള്ള സാഹചര്യത്തിലാണ് വ്യത്യസ്തമായ പരീക്ഷണവുമായി കട രംഗത്തെത്തിയത്. സ്വര്‍ണം പൂശിയ മോദകത്തിന് പുറമെ കശുവണ്ടി, ഡ്രൈ ഫ്രൂട്ട്, ഓറഞ്ച്, മലായ് തുടങ്ങി 25ലധികം ഇനം മോദകങ്ങളും സാഗര്‍ സ്വീറ്റ്സ് ഒരുക്കിയിട്ടുണ്ട്.

വിവിധ രുചികളില്‍ ഒരുക്കിയ മോദകങ്ങളില്‍ കാജു മോദകത്തിനും ആവശ്യക്കാരേറെയാണ്. കിലോയ്‌ക്ക് 2,000 രൂപയാണ് കാജു മോദകത്തിന്റെ വില. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി കടയിലെ പ്രത്യേക വിഭവങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇതിനിടെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും മോദകം വാര്‍ത്തകളില്‍ ഇടംനേടി. പ്രശസ്ത മധുരപലഹാരക്കടയായ ബലറാം മല്ലിക് ആന്‍ഡ് രാധാരമണ്‍ മല്ലിക് 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റന്‍ മോദകമാണ് ഇത്തവണ ഒരുക്കിയത്.

അത്തിപ്പഴം, കശുവണ്ടി, ബദാം എന്നിവ ഉപയോഗിച്ചാണ് കൂറ്റന്‍ മോദകം അലങ്കരിച്ചിരിക്കുന്നത്. പത്തുദിവസത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ഇത് മാറിയിട്ടുണ്ട്. പരമ്പരാഗത പാചകരീതികള്‍ക്കൊപ്പം ആധുനിക രുചിക്കൂട്ടുകളും ചേര്‍ത്ത് 40ഓളം വ്യത്യസ്ത ഇനം മോദകങ്ങളും ലഡ്ഡുക്കളും ഇത്തവണ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: Vinayaka Chathurthygolden modak
Share
Tweet
SendShare

More News from this section

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഗണപതിയുടെ ചിത്രമുള്ള ബിരിയാണി പരസ്യം വിവാദത്തില്‍; പ്രതിഷേധത്തിന് പിന്നാലെ തിരുനെല്‍വേലിയില്‍ കടയുടമ അറസ്റ്റില്‍

Latest News

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies