‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 10:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിനെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). ഹവാല ഇടപാടുകൾക്കായി മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെയും ഉപയോഗിച്ചെന്ന ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചിരിക്കുന്നത്.

‘നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പും ഹവാല ഇടപാടുകൾക്ക് വേണ്ടി ഉപയോഗിച്ചതായാണ്  ഇഡിയുടെ കണ്ടെത്തൽ. ഹവാല ബന്ധമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.

ഗ്രൂപ്പിൽ ‘മിനിസ്റ്റർ റിയാസ്’ എന്ന് സേവ് ചെയ്ത നമ്പറിന് പുറമെ ‘മിഥുൻ കിച്ചു റിയാസ് സെക്രട്ടറി’, ‘വിപിൻ മിനിസ്റ്റർ സെക്രട്ടറി’ എന്നീ പേരുകളിൽ സേവ് ചെയ്ത നമ്പറുകളും ഉണ്ടായിരുന്നതായാണ്  ഇഡിയുടെ കണ്ടെത്തൽ. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെട്ടിരുന്നത് അന്വേഷണത്തിൽ നിർണായക വിവരമായാണ് ഇഡി കാണുന്നത്.

വാരിസിന്റെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിലാണ് ‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. ഗ്രൂപ്പിലെ അംഗങ്ങൾ, ആശയവിനിമയങ്ങൾ, ഫോൺ നമ്പറുകൾ, ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നതായാണ് സൂചന.

ഹവാല ഇടപാടുകളുമായി ബന്ധമുള്ള വ്യക്തികൾക്ക് പുറമെ രാഷ്‌ട്രീയ രംഗത്തും മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരും ഒരേ ഡിജിറ്റൽ ആശയവിനിമയ ശൃംഖലയിൽ ഉണ്ടായിരുന്നുവെന്നതാണ് അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിയാസിന്റെ ഓഫീസിനെയും വിശദമായ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന നിലപാട് ഇഡി സ്വീകരിച്ചതെന്നാണ് വിവരം.  മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ പങ്ക്, ഗ്രൂപ്പിന്റെ രൂപീകരണ ലക്ഷ്യം, ഹവാല ഇടപാടുകളുമായുള്ള ബന്ധം എന്നിവയാകും അന്വേഷണത്തിൽ ഇനി നിർണായകമാകുക.

Tags: Muhammad Riyas ED Case
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

Latest News

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വിജിലന്‍സ് സംഘത്തിനെ മാറ്റാന്‍ സര്‍ക്കാര്‍; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പുതിയ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies