മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 10:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കിച്ച യുവാവിനെയും യുവതിയെയും തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കളമശേരി ഞാലകത്ത് ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കളമശേരി സ്റ്റേഷനിലെ എ.എസ്.ഐ എല്‍. സാം ലെസ്ലി (55), എസ്.സി.പി.ഒ ശ്രീജിത് (35), സി.പി.ഒമാരായ അര്‍ജുന്‍ (46), ബേസില്‍ (37) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ശ്രീജിത്തിന്റെ കൈപ്പത്തിക്കും അര്‍ജുന്റെ വലതുകൈക്കുഴയ്‌ക്കുമാണ് പരിക്കേറ്റത്.

വൈപ്പിന്‍ ഞാറയ്‌ക്കല്‍ നികര്‍തിത്തറ വീട്ടില്‍ വിനോയ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് കളമശേരി സ്വദേശി ബോവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. വിനോയിക്കൊപ്പം താമസിക്കുന്ന സാനിയയെ ഹാജരാകാന്‍ നിര്‍ദേശിച്ച് വിട്ടയച്ചു. എറണാകുളത്ത് നിന്ന് ബൈക്കില്‍ പോകുന്നതിനിടെ കലൂരില്‍ വിനോയിയും സാനിയയും അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളുടെ അടുത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. അപകടവുമായി ബന്ധപ്പെട്ട് അവിടെവച്ച് തര്‍ക്കമുണ്ടായി.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിനോയ് പൊലീസിന്റെ വാഹനത്തിന്റെ സൈഡ് മിറര്‍ അടിച്ചുതകര്‍ക്കുകയും ആന്റിനയ്‌ക്ക് കേടുവരുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. പൊലീസുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ വിനോയ്, ബോവിന്‍, സാനിയ എന്നിവരെ പ്രതികളാക്കി പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമുള്‍പ്പെടെ കേസെടുത്തു. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Tags: KochiArrestinjuryPOLICE ATTACK
Share
Tweet
SendShare

More News from this section

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

Latest News

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വിജിലന്‍സ് സംഘത്തിനെ മാറ്റാന്‍ സര്‍ക്കാര്‍; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പുതിയ നീക്കം

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies