ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 07:27 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ ടോള്‍ പിരിവ് നടത്തുന്ന ബാരിയര്‍-രഹിത സംവിധാനം ഉടന്‍ പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകും. ഫാസ്ടാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. 2027 മാര്‍ച്ചോടെ ദേശീയപാതകളിലെ മുഴുവന്‍ ടോള്‍ ബൂത്തുകളും ബാരിയര്‍ രഹിതമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മുംബൈയിലെ ഒരു ടോള്‍ പ്ലാസയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മള്‍ട്ടിലൈന്‍ ഫ്രീഫ്‌ലോ സംവിധാനം വിജയിച്ചതിന് പിന്നാലെയാണ് പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നത്.

ഈ വര്‍ഷം ഡിസംബറോടെ 70 ശതമാനത്തിലധികം ടോള്‍ പ്ലാസകള്‍ പുതിയ സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മുംബൈയില്‍ നടന്ന ‘ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2026’ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 20,000 കോടി മുതല്‍ 25,000 കോടി രൂപ വരെ അധിക നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 7,000 മുതല്‍ 8,000 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് ഗഡ്കരി വ്യക്തമാക്കിയത്.

നിലവിലുള്ള ഫാസ്ടാഗ് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുന്ന ‘വണ്‍ടാഗ്’ പോര്‍ട്ടബിലിറ്റി സേവനവും മന്ത്രി പുറത്തിറക്കി. ‘രാജ്മാര്‍ഗ് യാത്ര’ ആപ്പ് വഴി വാഹന ഉടമകള്‍ക്ക് ഫാസ്ടാഗ് പുതിയ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ട്രക്കുകളിലെ അമിതഭാരം കണ്ടെത്തുന്നതിനായി നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണമെന്ന് ഐടി, ഫിന്‍ടെക് മേഖലയിലെ വിദഗ്ധരോട് ഗഡ്കരി ആവശ്യപ്പെട്ടു. ഫാസ്ടാഗ്, വാഹനം, ഇന്‍ഷുറന്‍സ്, ബാങ്കിങ് സംവിധാനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചുള്ള ശക്തമായ ഡിജിറ്റല്‍ ഇക്കോസിസ്റ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags: nitin gadkarinational highway toll plazasbarrier-free
Share
Tweet
SendShare

More News from this section

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

Latest News

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വിജിലന്‍സ് സംഘത്തിനെ മാറ്റാന്‍ സര്‍ക്കാര്‍; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പുതിയ നീക്കം

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies