94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 03:15 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസര്‍. പ്രധാന ആഭ്യന്തര ലീഗുകളിലെ തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ക്ലബ്ബെന്ന റെക്കോര്‍ഡാണ് സൗദി ക്ലബ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ 94 മത്സരങ്ങളില്‍ ഗോള്‍ നേടിയതോടെയാണ് അല്‍നസര്‍ പുതിയ ചരിത്രം കുറിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ ഖലീജിനെതിരായ മത്സരത്തിലാണ് അല്‍നസര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. ഇതോടെ തുടര്‍ച്ചയായി 93 മത്സരങ്ങളില്‍ ഗോള്‍ നേടിയ അര്‍ജന്റൈന്‍ ക്ലബ് റിവര്‍ പ്ലേറ്റിന്റെ റെക്കോര്‍ഡാണ് അല്‍നസര്‍ മറികടന്നത്. 1936 മുതല്‍ 1939 വരെയായിരുന്നു റിവര്‍ പ്ലേറ്റിന്റെ റെക്കോര്‍ഡ്.

2023 ഡിസംബറില്‍ സൗദി പ്രോ ലീഗില്‍ ഗോള്‍ നേടിയതോടെയാണ് അല്‍നസറിന്റെ റെക്കോര്‍ഡ് ഗോള്‍വേട്ടയ്‌ക്ക് തുടക്കമായത്. പിന്നീട് കളിച്ച ഓരോ മത്സരത്തിലും എതിരാളികളുടെ വല കുലുക്കാന്‍ ടീമിന് സാധിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍നസറിലെത്തിയതിന് പിന്നാലെയാണ് ടീമിന്റെ ഈ ചരിത്രനേട്ടം. 2023ല്‍ സൗദി ക്ലബ്ബിലെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇതുവരെ സൗദി പ്രോ ലീഗില്‍ 113 മത്സരങ്ങളില്‍ നിന്ന് 105 ഗോളുകള്‍ നേടിയിട്ടുണ്ട്.

നിലവില്‍ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അല്‍നസര്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളില്‍ ജയിച്ച അല്‍നസര്‍ ഒരു മത്സരം സമനിലയിലും ഒരു മത്സരം തോല്‍വിയിലും അവസാനിപ്പിച്ചു.

Tags: cristiano ronaldoAL NASSRScript World Record1st Team In History
Share
Tweet
SendShare

More News from this section

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

വന്താരയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായി; 13 മാസത്തിന് ശേഷം മാധുരി വീണ്ടും സ്വന്തം നാട്ടിൽ; കണ്ണീരോടെ വരവേറ്റ് കൊൽഹാപൂർ

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

അഞ്ച് വർഷത്തിനുള്ളിൽ AI വൻ ദുരന്തമുണ്ടാക്കാം; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies