അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 03:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രേയസ് അയ്യരും സംഘവും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലുള്ള ഇന്ത്യയ്‌ക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മയുടെ ഫോം ഇന്ത്യക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ കാര്യമായി തിളങ്ങാനായില്ല.

എങ്കിലും സഞ്ജുവിന് ഒരു അവസരം കൂടി നല്‍കാനാണ് ടീം മാനേജ്മെന്റിന്റെ സാധ്യതയെന്നാണ് സൂചന. യുവതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍, ഇന്നത്തെ മത്സരത്തില്‍ താരത്തിന് മികവ് തെളിയിക്കേണ്ടതിന്റെ സമ്മര്‍ദ്ദവും വര്‍ധിക്കും. ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന ആശങ്ക അഞ്ചാം ബൗളറുടെ കാര്യത്തിലാണ്. ആദ്യ മത്സരത്തില്‍ നിധീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് അഞ്ചാം ബൗളറുടെ നാല് ഓവര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ മൂവരും ചേര്‍ന്ന് നാല് ഓവറില്‍ 59 റണ്‍സ് വഴങ്ങി.

മറ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയതിനാലാണ് ഈ തിരിച്ചടി ഇന്ത്യയെ കാര്യമായി ബാധിക്കാതിരുന്നത്. നിധീഷ് കുമാര്‍ റെഡ്ഡിക്ക് പകരം വാഷിങ്ടണ്‍ സുന്ദറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് വരുണ്‍ ചക്രവര്‍ത്തി പരമ്പരയില്‍ നിന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും താരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരുണിന് പകരക്കാരനായി രവി ബിഷ്ണോയിക്ക് ഇന്ന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. സ്പിന്‍ വിഭാഗത്തില്‍ ഇന്ത്യക്ക് കൂടുതല്‍ കരുത്ത് നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഈ മാറ്റം. മറുവശത്ത്, ആദ്യ മത്സരത്തിലെ ബാറ്റിങ് തകര്‍ച്ചയാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന ആശങ്ക. മുന്‍നിര ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതിരുന്ന മത്സരത്തില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പോരാട്ടമാണ് അഫ്ഗാന്‍ ഇന്നിങ്സിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

പരമ്പരയില്‍ തിരിച്ചെത്തണമെങ്കില്‍ ഡല്‍ഹിയിലെ രണ്ടാം ടി20യില്‍ അഫ്ഗാന്‍ ബാറ്റിങ് നിരയ്‌ക്ക് കൂട്ടായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇന്ത്യയാകട്ടെ, ഇന്നത്തെ മത്സരത്തില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: afghanisthanIndiasecond t20
Share
Tweet
SendShare

More News from this section

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

ഇന്ത്യ – അഫ്ഗാനിസ്ഥാൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം മാനേജരായി ആർ. കാർത്തിക് വർമ്മ നിയമിക്കപ്പെട്ടു

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

Latest News

കേരളത്തിൽ നിന്നുള്ള മാധ്യമസംഘം കൊണാർക്കും, പുരിയും സന്ദർശിച്ചു

കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും 

വന്താരയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായി; 13 മാസത്തിന് ശേഷം മാധുരി വീണ്ടും സ്വന്തം നാട്ടിൽ; കണ്ണീരോടെ വരവേറ്റ് കൊൽഹാപൂർ

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

അഞ്ച് വർഷത്തിനുള്ളിൽ AI വൻ ദുരന്തമുണ്ടാക്കാം; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies