ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

ടോക്ക്യോ: ജപ്പാനില്‍ 100 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 1,07,677 പേര്‍ നൂറാം വയസ്സ് പിന്നിട്ടിട്ടുണ്ട്. ഇവരില്‍ 88 ശതമാനവും സ്ത്രീകളാണ്. ക്യോട്ടോയില്‍ നിന്നുള്ള 114 വയസ്സുകാരി ഫുയോ കിഷിമോട്ടോയാണ് ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയില്‍ നിന്നുള്ള 112 വയസ്സുകാരന്‍ ഹികാരു കാറ്റോയാണ് ഏറ്റവും പ്രായം കൂടിയ പുരുഷന്‍.

1963ല്‍ കണക്കെടുപ്പ് ആരംഭിക്കുമ്പോള്‍ ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവര്‍ 153 പേര്‍ മാത്രമായിരുന്നു. 1981ല്‍ എണ്ണം 1,000വും 1998ല്‍ 10,000വും കടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയും ദീര്‍ഘായുസ്സിന് കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ജനനനിരക്ക് കുറയുന്നത് ജപ്പാന്റെ പ്രധാന സാമൂഹിക വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണ്.

നിലവിലെ പ്രത്യുത്പാദന നിരക്ക് 1.14 ആണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ചിന്റെ കണക്കനുസരിച്ച് 2070ഓടെ ജപ്പാനിലെ ജനസംഖ്യ 87 ദശലക്ഷമായി കുറയുകയും 65 വയസ്സിന് മുകളിലുള്ളവരുടെ വിഹിതം 40 ശതമാനത്തോളമാകുകയും ചെയ്യുമെന്നാണ് കണക്ക്. ജനസംഖ്യാ ഇടിവ് തടയാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളും സബ്സിഡികളും നടപ്പാക്കുന്നുണ്ടെങ്കിലും ജനനനിരക്കില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല.

Tags: japanMore than 100000 peopleaged 100 or older
Share
Tweet
SendShare

More News from this section

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

ബംഗ്ലാദേശിൽ പ്രതികാര നടപടിയുമായി സർക്കാർ; ഒബൈദുൾ ഖാദറുൾപ്പെടെ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ, വിചാരണ നടന്നത് കുറ്റാരോപിതരുടെ അഭാവത്തിൽ, സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവ്

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം; മദീനയിൽ 11 കോടി ടൺ അപൂർവ ധാതുക്കളും യുറേനിയം സാന്നിധ്യവും കണ്ടെത്തി  

പാലു കൊടുത്ത കയ്യ്‌ക്ക്… സ്വന്തം എഞ്ചിനീയർക്കുനേരെ കുങ്ഫു സ്റ്റൈൽ കിക്ക്; ചൈനയിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ ‘ആക്രമണം’ വൈറൽ

Latest News

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies