എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ 'സ്മാര്‍ട്ട് ലോക്ഡൗണ്‍'
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്നതോടെ ഇന്ധന ഉപയോഗം കുറയ്‌ക്കാന്‍ പാക്കിസ്ഥാന്‍ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’ പരിഗണിക്കുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള ചെലവുചുരുക്കല്‍ നടപടികള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കുക, ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലിക്ക് എത്തിക്കുക, വിപണികള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കാനും അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കാനും ആലോചനയുണ്ട്.

ഹോര്‍മുസ്, ബാബുല്‍ മന്ദബ് കടലിടുക്കുകളിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനിലും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 4.10 പാകിസ്ഥാന്‍ രൂപയും ഹൈസ്പീഡ് ഡീസലിന് 6.41 രൂപയുമാണ് കൂട്ടിയത്. ഇതോടെ വില യഥാക്രമം 384.34 രൂപയും 415.83 രൂപയുമായി.

അതേസമയം, ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’ സംബന്ധിച്ച് സര്‍ക്കാര്‍ മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ വ്യക്തതയില്ല. ചെലവുചുരുക്കല്‍ നടപടികള്‍ പരിഗണനയിലുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താ തരാര്‍ പറഞ്ഞപ്പോള്‍, ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് കാലാവസ്ഥാ മന്ത്രി മുസാദിഖ് മാലിക് പ്രതികരിച്ചു. ഇതിനിടെ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ പെട്രോള്‍ ലഭ്യമാക്കുന്ന ‘ഫ്യുവല്‍ റിലീഫ് സ്‌കീം’ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.

Tags: Pakisthansmart lock down
Share
Tweet
SendShare

More News from this section

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

ബംഗ്ലാദേശിൽ പ്രതികാര നടപടിയുമായി സർക്കാർ; ഒബൈദുൾ ഖാദറുൾപ്പെടെ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ, വിചാരണ നടന്നത് കുറ്റാരോപിതരുടെ അഭാവത്തിൽ, സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവ്

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം; മദീനയിൽ 11 കോടി ടൺ അപൂർവ ധാതുക്കളും യുറേനിയം സാന്നിധ്യവും കണ്ടെത്തി  

പാലു കൊടുത്ത കയ്യ്‌ക്ക്… സ്വന്തം എഞ്ചിനീയർക്കുനേരെ കുങ്ഫു സ്റ്റൈൽ കിക്ക്; ചൈനയിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ ‘ആക്രമണം’ വൈറൽ

Latest News

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies