തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 04:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിയറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന മേയര്‍ വി.വി. രാജേഷിന്റെ നിര്‍ദേശം തലസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ നടപ്പാക്കി തുടങ്ങി. നഗരത്തിലെ വിവിധ തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയതായാണ് വിവരം. തിയറ്ററുകളുടെ പ്രവേശന കവാടത്തിന് സമീപം ജാറുകളില്‍ കുടിവെള്ളം സജ്ജീകരിച്ചിരിക്കുന്നതിന്റെ ചിത്രവും മേയര്‍ വി.വി. രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഒരു തിയറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സുഹൃത്ത് അയച്ചുനല്‍കിയ ചിത്രമാണിതെന്ന് വ്യക്തമാക്കിയാണ് മേയര്‍ ചിത്രം പങ്കുവച്ചത്. തിയറ്ററിന്റെ ഡോറിന് പുറത്ത് ജാറില്‍ കുടിവെള്ളം ലഭ്യമായി തുടങ്ങിയെന്നും എല്ലായിടത്തും ഈ സൗകര്യം എത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഇത്തരം മാറ്റങ്ങള്‍ നടപ്പാകുന്നതില്‍ സന്തോഷമുണ്ടെന്നും മേയര്‍ പറഞ്ഞു. ‘എപ്പോഴും ജനങ്ങള്‍ക്കൊപ്പം’ എന്ന കുറിപ്പോടെയാണ് വി.വി. രാജേഷ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തിയറ്ററുകളിലെത്തുന്നവര്‍ക്ക് സിനിമാ ടിക്കറ്റിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും സൗകര്യപ്രദമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ കുടിവെള്ളം ഒരുക്കുന്നത്. തലസ്ഥാന നഗരിയിലെ കൂടുതല്‍ തിയറ്ററുകളിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: drinking watervv rajeshm theater
Share
Tweet
SendShare

More News from this section

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

റിപ്പോർട്ടർ ടിവിയിൽ പോലീസ് റെയ്ഡ് ; അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് ആവശ്യം

വെള്ളാപ്പള്ളി നടേശൻ 90-ാം വയസ്സിലേക്ക്; കണിച്ചുകുളങ്ങരയിലെ വസതിയിൽ പിറന്നാൾ ആഘോഷം ഇന്ന്, പത്മഭൂഷൺ ലഭിച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; കൊറാത്തിന്റെ ജീവിതവും ആശയങ്ങളും അനുസ്മരിച്ച് പ്രമുഖർ

ചൂടിന് നേരിയ ആശ്വാസം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Latest News

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies