'ഓപ്പറേഷന്‍ ഡൊമിനോ'; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 06:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ‘ഓപ്പറേഷന്‍ ഡൊമിനോ’യുടെ ഭാഗമായി അന്തര്‍സംസ്ഥാന കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കൊച്ചി സോണല്‍ യൂണിറ്റ്. യുഎഇയില്‍നിന്ന് നാടുകടത്തപ്പെട്ട മൂന്ന് പേരും രണ്ട് വിദേശികളും ഉള്‍പ്പെടെ ഏഴ് പേരെയാണ് എന്‍സിബി പിടികൂടിയത്. ഇവരില്‍നിന്ന് 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് യുഎഇയില്‍നിന്ന് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എന്‍സിബി നടത്തിയ നിരീക്ഷണത്തിലാണ് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 10ന് കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍വച്ച് പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി ഗുര്‍പ്രീത് സിങ്, കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഹംദാന്‍ അഹമ്മദ്, അരക്കിണര്‍ സ്വദേശി അഫ്ലഹ് പി. എന്നിവരെ 8.12 ഗ്രാം കൊക്കെയ്‌നുമായി അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍നിന്നാണ് ലഹരിവസ്തുക്കള്‍ വാങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി എന്‍സിബി അറിയിച്ചു.

ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 10ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന സിദ്ധാര്‍ഥ് ദാമോറിനെയും എന്‍സിബി കസ്റ്റഡിയിലെടുത്തു. ഊട്ടിയിലെ റിസോര്‍ട്ട് ഉടമയായ സിദ്ധാര്‍ഥ് കേരളത്തിലെ ഡിജെ പാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി അരുണ്‍ രാജ്കുമാര്‍ ലഹരി വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയത്. വിദേശികളില്‍നിന്ന് കൊക്കെയ്ന്‍ ശേഖരിച്ച് മറ്റ് ലഹരി വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എത്തിച്ചിരുന്നത് അരുണ്‍ രാജ്കുമാറാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

നൈജീരിയന്‍ പൗര ചിസോബ ഹെലന്‍ ആന്റണി (സോണിയ), സിംബാബ്വെ പൗരന്‍ മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. സെപ്റ്റംബര്‍ 12, 13 തീയതികളിലായി ബെംഗളൂരുവില്‍നിന്നാണ് ഇവരെ പിടികൂടിയത്. മെഡിക്കല്‍ അറ്റന്‍ഡന്റ് വിസയിലെത്തി 10 വര്‍ഷമായി അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന ചിസോബയുടെ പക്കല്‍നിന്ന് 16 ഗ്രാം കൊക്കെയ്‌നും സ്റ്റുഡന്റ് വിസയിലെത്തി രണ്ട് വര്‍ഷമായി അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന മുഫുകാരെയില്‍നിന്ന് 8.98 ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു.

സിദ്ധാര്‍ഥ് ദാമോര്‍, ഹംദാന്‍ അഹമ്മദ്, അഫ്ലഹ് എന്നിവര്‍ നേരത്തെ യുഎഇയില്‍ മയക്കുമരുന്ന് കേസില്‍ തടവുശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ടവരാണെന്നും എന്‍സിബി അറിയിച്ചു. തടവുകാലത്ത് പരിചയപ്പെട്ട അഫ്ലഹ്, ഗുര്‍പ്രീത്, സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ലഹരി ശൃംഖല രൂപീകരിക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ശൃംഖലയിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്തി തകര്‍ക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് എന്‍സിബി വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ‘മാനസ്’ ടോള്‍ ഫ്രീ നമ്പറായ 1933ല്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍സിബി അറിയിച്ചു.

Tags: operation dominoncb bustedcocaine syndicate
Share
Tweet
SendShare

More News from this section

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്, 30.84 ലക്ഷം രൂപ പിഴയും, ശിക്ഷാ ഇളവില്ലെന്ന് കോടതി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

Latest News

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies