ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 02:55 pm IST
Facebook
Twitter
WhatsAppTelegram

ജയ്‌സാൽമർ: ബെൽജിയത്തിൽ നിന്ന് ലഭിച്ച 5.10 കോടി രൂപയുടെ വിദേശഫണ്ട് മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ ജയ്‌സാൽമറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) പരിശോധന. FEMA നിയമപ്രകാരം ജയ്‌സാൽമറിലെ രണ്ട് കേന്ദ്രങ്ങളിലാണ്  പരിശോധന നടത്തിയത്. ബെൽജിയം ആസ്ഥാനമായുള്ള സ്ഥാപനത്തിൽ നിന്ന് ലഭിച്ച പണം നിർദേശിച്ച ആവശ്യങ്ങൾക്കല്ലാതെ മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ.

ജയ്‌സാൽമർ സ്വദേശികളായ ദേവു റാം, ഗ്യാൻ ചന്ദ് എന്നിവർ മുഖേനയാണ് ബെൽജിയത്തിൽ നിന്ന് ഏകദേശം 5.10 കോടി രൂപ ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും ബ്രസൽസ് ആസ്ഥാനമായ Amar ASBL എന്ന സ്ഥാപനത്തിൽ നിന്നുള്ളതാണ്. വിദ്യാഭ്യാസ സേവനങ്ങൾ, സാംസ്കാരിക-വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പണം എന്നാണ് ബാങ്ക് രേഖകളിൽ ഇവർ കാണിച്ചിരുന്നത്. എന്നാൽ വിദ്യാഭ്യാസ സഹായത്തിന്റെ മറവിൽ പ്രദേശത്തെ ദുർബല വിഭാഗങ്ങളുടെ സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളെ സ്വാധീനിക്കുന്നതിനാണ് പണം ഉപയോഗിച്ചത്.

ജോസ് ഗോഫിനെറ്റും മകൻ സാലിയൻ ഗോഫിനെറ്റും എന്നിവരാണ്  Amar ASBL എന്ന സ്ഥാപത്തിന് പിന്നിൽ. 2011ൽ ബ്രസൽസിലാണ് ഇത് ആരംഭിച്ചത്. മതപരിവർത്തനം ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം എന്നാണ് നിഗമനം. 14–15 വർഷമായി ജയ്‌സാൽമർ കേന്ദ്രീകരിച്ച് ഇവർ  പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ട്രസ്റ്റോ എൻജിഒയോ രജിസ്റ്റർ ചെയ്തിട്ടില്ല. ദേവു റാമിന്റെയും ഗ്യാൻ ചന്ദിന്റെയും സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും ED വ്യക്തമാക്കി. ജോസ് ഗൊഫിനെറ്റും സാലിയൻ ഗൊഫിനെറ്റും എല്ലാ വർഷവും രണ്ടോ മൂന്നോ ആഴ്ച ജയ്‌സാൽമറിൽ എത്താറുണ്ടെന്നും  മതപരമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും ഇഡി കണ്ടെത്തി.

ലഭിച്ച തുകയിൽ ഏകദേശം 2.60 കോടി രൂപ ദേവു റാം പണമായി പിൻവലിച്ചതായും വിദേശഫണ്ടിന്റെ വരവും ചെലവും സംബന്ധിച്ച കൃത്യമായ അക്കൗണ്ട് രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും അന്വേഷണ ഏജൻസി പറഞ്ഞു. ദേവു റാമിന്റെയും ഗ്യാൻ ചന്ദിന്റെയും അക്കൗണ്ടുകളിലേക്ക് വിദേശത്തുനിന്നുള്ള പണമിടപാടുകൾ ബാങ്കുകൾ തടഞ്ഞതിനെ തുടർന്ന് ബന്ധപ്പെട്ട മറ്റ് വ്യക്തികളുടെ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പണം എത്തിക്കാൻ ശ്രമം നടന്നതായും ED പറഞ്ഞു. പരിശോധനയിൽ രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Tags: EDreligious conversion
Share
Tweet
SendShare

More News from this section

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

സിനിമാനടൻ മോഷണക്കേസിൽ അറസ്റ്റിൽ; വയോധികയിൽ നിന്ന് കവർന്ന സ്വർണമാല കണ്ടെടുത്തു

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം; പിന്തുണച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ

Latest News

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

പിഎഫ്ഐ ഭീകരർക്ക് തിരിച്ചടി; അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ നടത്തണമെന്ന പ്രതികളുടെ ഹർജി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies