'ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്'; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 02:11 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭിണിയായ 17കാരിക്ക് 28 ആഴ്ചയും ആറ് ദിവസവും പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. ഗർഭച്ഛിദ്രം വേണമോ എന്ന കാര്യത്തിൽ സ്ത്രീക്ക് സ്വന്തം ശരീരത്തെക്കുറിച്ച് നിർണായകമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി അനുമതി നൽകിയത്.

പിതാവ് മുഖേനയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. സംഭവത്തിൽ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഗർഭകാലം 24 ആഴ്ച പിന്നിട്ടതിനാൽ സാധാരണ നിയമപരിധിക്ക് പുറത്തായ സാഹചര്യത്തിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ബോർഡിന്റെ പരിശോധനയും കോടതി നിർദേശിച്ചു.

സെപ്റ്റംബർ 11ന് നടത്തിയ ആദ്യ പരിശോധനയിൽ ഗർഭച്ഛിദ്രത്തിന് പെൺകുട്ടി ശാരീരികമായി അനുയോജ്യയല്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. തുടർന്ന് അഭിഭാഷകന്റെ ആവശ്യപ്രകാരം ഒരാഴ്ച നടപടികൾ മാറ്റിവെച്ചു. സെപ്റ്റംബർ 17ന് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ ഗർഭച്ഛിദ്രം സുരക്ഷിതമായി നടത്താൻ പെൺകുട്ടിക്ക് ആരോഗ്യപരമായി കഴിയുമെന്ന് ബോർഡ് സ്ഥിരീകരിച്ചു.

തുടർന്നാണ് ജസ്റ്റിസുമാരായ അനിൽ എസ്. കിലോർ, രാജ്നീഷ് ആർ. വ്യാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയത്. അനാവശ്യമായ ഗർഭധാരണം ഗർഭിണിയായ വ്യക്തിക്ക് വലിയ ശാരീരികവും മാനസികവുമായ ഭാരമാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

നാഗ്പൂരിലെ സർക്കാർ മെഡിക്കൽ കോളജ് ആൻഡ് ആശുപത്രിയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എത്രയും വേഗം നടപടിക്രമം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. കേസിൽ ക്രിമിനൽ അന്വേഷണം തുടരുന്നതിനാൽ ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് തെളിവായി സംരക്ഷിക്കാൻ പൊലീസിനും കോടതി അനുമതി നൽകി. ഈ കേസിൽ പെൺകുട്ടിയുടെ പ്രായം, ലൈംഗികാതിക്രമത്തെ തുടർന്നുണ്ടായ ഗർഭധാരണം, മെഡിക്കൽ ബോർഡിന്റെ രണ്ടാമത്തെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്.

Tags: High CourtCourtEnd Pregnancy
Share
Tweet
SendShare

More News from this section

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

സിനിമാനടൻ മോഷണക്കേസിൽ അറസ്റ്റിൽ; വയോധികയിൽ നിന്ന് കവർന്ന സ്വർണമാല കണ്ടെടുത്തു

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം; പിന്തുണച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ

Latest News

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies