യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 03:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പുതിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) സംബന്ധിച്ച ആശങ്കകള്‍ക്ക് വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. എംഡിആര്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ ചുമത്തില്ലെന്നും ഇത് പേയ്മെന്റ് സംവിധാനത്തിലെ സേവനദാതാക്കള്‍ തമ്മിലുള്ള ചാര്‍ജ് മാത്രമാണെന്നും ധനമന്ത്രി വ്യക്തമാക്കി. എംഡിആര്‍ നികുതിയോ സെസോ അല്ലെന്നും ഇതിലൂടെ ലഭിക്കുന്ന തുക കേന്ദ്ര സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 2,000ന് താഴെയുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ബാധകമല്ലെന്നും അവര്‍ വ്യക്തമാക്കി. ”ഇത് ഉപഭോക്താവിന് മേല്‍ ചുമത്തുന്ന ഭാരമല്ല. സേവനം മെച്ചപ്പെടുത്തുന്നതിനും പേയ്മെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള ചാര്‍ജാണിത്. ഉപഭോക്താവില്‍ നിന്ന് ഇത് ഈടാക്കില്ല,” എന്ന് ധനമന്ത്രി പറഞ്ഞു.

എംഡിആര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ നേരത്തെയും വ്യക്തത നല്‍കിയിരുന്നുവെന്നും വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 15ന് നിലവില്‍ വന്ന പുതിയ യുപിഐ ചട്ടക്കൂട് പ്രകാരം, 2,000ന് മുകളിലുള്ള നിര്‍ദ്ദിഷ്ട Person-to-Merchant (P2M) ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ആണ് ബാധകമാകുന്നത്. 75,000 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഇടപാടുകളില്‍ ഒരു ഇടപാടിന് പരമാവധി 300 എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എംഡിആര്‍ പേയ്മെന്റ് ഇക്കോസിസ്റ്റത്തിലെ ബാങ്കുകള്‍, പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, യുപിഐ ആപ്പ് ദാതാക്കള്‍ തുടങ്ങിയവര്‍ക്കിടയിലാണ് വിതരണം ചെയ്യുന്നത്.

വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകള്‍ക്ക് തുക എത്രയായാലും യുപിഐ സൗജന്യമായി തുടരും. 2,000 വരെയുള്ള വ്യാപാരി ഇടപാടുകളും ചെറിയ വ്യാപാരികള്‍ക്കുള്ള നിര്‍ദ്ദിഷ്ട സീറോ-എംഡിആര്‍ വിഭാഗവും സൗജന്യമായി തുടരും. ഏകദേശം 96 ശതമാനം P2M ഇടപാടുകളെയും പുതിയ എംഡിആര്‍ ചട്ടക്കൂട് ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, കാര്‍ഷിക ഇന്‍പുട്ടുകള്‍ തുടങ്ങിയ ചില അവശ്യ മേഖലകളില്‍ ?2,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോ ഇടപാടിനും അഞ്ച് രൂപ എന്ന ഫ്‌ലാറ്റ് എംഡിആര്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്.

Tags: mdrnirmala sitharamanUpi
Share
Tweet
SendShare

More News from this section

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

സിനിമാനടൻ മോഷണക്കേസിൽ അറസ്റ്റിൽ; വയോധികയിൽ നിന്ന് കവർന്ന സ്വർണമാല കണ്ടെടുത്തു

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം; പിന്തുണച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ

Latest News

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

പിഎഫ്ഐ ഭീകരർക്ക് തിരിച്ചടി; അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ നടത്തണമെന്ന പ്രതികളുടെ ഹർജി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies