'അർണബ്' ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 11:16 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 23 വൈകിട്ട് അഞ്ച് മണിക്കും സെപ്റ്റംബർ 24 പുലർച്ചെ അഞ്ച് മണിക്കും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 23ന് അർധരാത്രിക്ക് മുമ്പ് കരതൊടാനാണ് കൂടുതൽ സാധ്യത.

ബുധനാഴ്ച ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി തുടരുകയാണ്. വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിലുള്ള തീരമേഖലയിലായിരിക്കും കരതൊടൽ. ഇതിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ചുഴലിക്കാറ്റിന്റെ പ്രഭാവം ഒഡിഷ–ആന്ധ്ര തീരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

ബിഹാറിലും സെപ്റ്റംബർ 23 മുതൽ 28 വരെ കാലാവസ്ഥ മോശമാകാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും 26, 27 തീയതികളിൽ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ആന്ധ്രയിൽ സ്കൂളുകൾക്ക് അവധി
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശ്രീകാകുളം, വിജയനഗരം ജില്ലയിൽ ബുധനാഴ്ച സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.

 ഒഡിഷയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
തീവ്രമഴയുടെ പശ്ചാത്തലത്തിൽ ഖുർദ, ജഗത്സിംഗ്പൂർ, ഗഞ്ചാം, ഗജപതി ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൽക്കാൻഗിരിയിൽ സെപ്റ്റംബർ 24 വരെ സ്കൂളുകൾ അടച്ചിടും. അങ്കണവാടികൾക്കും ഇതേ നിയന്ത്രണമുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഗഞ്ചാം, കോരാപുട്ട്, കാളഹണ്ടി ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ അവധിയും റദ്ദാക്കി.

Tags: cycloneArnab
Share
Tweet
SendShare

More News from this section

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

Latest News

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies