ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്ക്ക് വന്‍ നേട്ടം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 09:26 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി. കോണാര്‍ക്ക് തീരത്തുനിന്ന് ഏകദേശം 43 കിലോമീറ്റര്‍ അകലെ മഹാനദി ആഴക്കടല്‍ ബേസിനിലാണ് നിര്‍ണായക കണ്ടെത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ ‘സമുദ്ര മന്തന്‍’ പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി ആഴക്കടലില്‍ നടത്തിയ ആദ്യ ഖനനത്തിലാണ് പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1.4 കിലോമീറ്ററിലധികം ആഴത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വാതക സാന്നിധ്യം കണ്ടെത്തിയ കിണറ്റില്‍ അനുകൂലമായ ഒഴുക്കും മികച്ച റിസര്‍വോയര്‍ സമ്മര്‍ദ്ദവും രേഖപ്പെടുത്തിയതായി ഒഎന്‍ജിസി അറിയിച്ചു.

പുതിയ കണ്ടെത്തല്‍ മഹാനദി മേഖലയില്‍ കൂടുതല്‍ പ്രകൃതിവാതക നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ കണ്ടെത്തിയ ശേഖരത്തിന്റെ കൃത്യമായ അളവും വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നത് എത്രത്തോളം ലാഭകരമാണെന്നും ഇപ്പോള്‍ വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകളും വിലയിരുത്തലുകളും ആവശ്യമാണ്. 2026 ജൂലൈ 25നാണ് ‘സമുദ്ര മന്തന്‍’ ദൗത്യം ആരംഭിച്ചത്. ആഴക്കടല്‍ മേഖലയില്‍ രാജ്യത്തിന്റെ ആഭ്യന്തര ഊര്‍ജസ്രോതസുകള്‍ കണ്ടെത്തുന്നതിനും പര്യവേക്ഷണം ശക്തമാക്കുന്നതിനുമാണ് പദ്ധതിക്ക് പ്രാധാന്യം നല്‍കുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കോണാര്‍ക്ക് തീരത്തുനിന്ന് 43 കിലോമീറ്റര്‍ മാത്രം അകലെയാണ് വാതക സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഭാവിയില്‍ വാതക ശേഖരം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ കരയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും പൈപ്പ് ലൈന്‍ വഴി ബന്ധിപ്പിക്കുന്നത് താരതമ്യേന എളുപ്പമാകുമെന്നാണ് ഒഎന്‍ജിസിയുടെ വിലയിരുത്തല്‍. 2024ലും ഈ മേഖലയില്‍ ഒഎന്‍ജിസി ‘ഉത്കല്‍’, ‘കോണാര്‍ക്ക്’ വാതക ശേഖരങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലോടെ മഹാനദി മേഖലയിലെ ആകെ ഇന്ധന നിക്ഷേപ സാധ്യതകളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ ആഭ്യന്തര പ്രകൃതിവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ കണ്ടെത്തല്‍ കൂടുതല്‍ കരുത്തേകും. രാജ്യത്തിന്റെ ഊര്‍ജ ആവശ്യകത നിറവേറ്റുന്നതില്‍ ആഭ്യന്തര സ്രോതസുകളുടെ പങ്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിലും ഇത് നിര്‍ണായക ചുവടുവയ്പ്പാകും.

Tags: Oil and Natural Gas Corpdiscovered gasdeepwaterIndia's eastern coast
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies