വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി, സർക്കാർ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നിർദേശം
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി, സർക്കാർ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 08:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതിനിടെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ കെഎസ്ഇബി നിർദേശം നൽകി. സർക്കാർ ഓഫീസുകളിലും വൈദ്യുതി ഉപഭോഗം കുറയ്‌ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് നടത്താനും ഊർജം കൂടുതൽ ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് ക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

അതിനിടെ VEH ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 200 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കുന്നുണ്ട്. വൈകിട്ട് ആറുമണി മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്താണ് വൈദ്യുതി ലഭിക്കുക. ഒക്ടോബർ 31 വരെ യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്.

മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ ഡിമാൻഡ് ഏകദേശം 1200 മെഗാവാട്ട് വരെ ഉയർന്നതായും കെഎസ്ഇബി അറിയിച്ചു.

ദേശീയ തലത്തിലും വൈദ്യുതി ലഭ്യതയിലെ കുറവ് തുടരുന്ന സാഹചര്യമാണ്. പീക്ക് സമയത്തെ ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് രേഖപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു.

Tags: FEATURED2Kerala Electricity CrisisKerala Power ConsumptionKSEB Power Advisory200 MW Power Purchase
Share
Tweet
SendShare

More News from this section

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

Latest News

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies