കണ്ണൂർ: അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്ന പരിപാടി മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പൂർവസൈനിക് സേവാ പരിഷത്തിന്റെ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ചീയഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യരക്ഷാധികാരി കേണൽ കെ രാമദാസൻ, പൂർവസൈനിക് സേവാ പരിഷത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറി പി ആർ രാജൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.















