മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് വീണ്ടുമൊരു അട്ടപ്പാടി താരം
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് വീണ്ടുമൊരു അട്ടപ്പാടി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 02:21 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: അട്ടപ്പാ‌ടിയുടെ കായിക ‌ചരി‌ത്രത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി.  മല്ലേശ്വര വിദ്യാനികേതനിലെ വിദ്യാർത്ഥിയായ മനീഷ് എം ദേശീയ ക​ബഡി ടീമിലേക്ക് തിരഞ്ഞെ‌ടുക്കപ്പെ‌ട്ടു. ​ഗോത്ര വിഭാ​ഗത്തിൽ നിന്നുള്ള ഈ മിടുക്കനായ താരം ​​ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഇതാ​ദ്യമാണ്.

സംസ്ഥാന സബ്ജൂനിയ‍ർ ബോയ്സ് കബഡി ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലാ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിൽ മനീഷ് അംഗമായിരുന്നു. ഈ ടൂർണമെന്റിലെ മികച്ച പ്രകടനമാണ് താരത്തിന് ദേശീയതലത്തിലേക്കുള്ള വഴിതുറന്നത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയും ത​ന്റെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മനീഷ് പറയുന്നു.

മല്ലേശ്വര വിദ്യാനികേതനിൽ നിന്ന് തുടർച്ചയായി മൂന്നാം വർഷമാണ് ഒരു വിദ്യാർത്ഥി ദേശീയ കബഡി വേദിയിലേക്ക് എത്തുന്നത്.  ഇതിനുമുമ്പ് ഋതുൽ കൃഷ്ണ എന്ന വിദ്യാർത്ഥി രണ്ടു തവണ ദേശീയതല കബഡി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

അ‌ട്ടപ്പാടി മേഖലയിൽ നിരവധി സമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷ​ന്റെ കീഴിൽ മല്ലേശ്വര ട്രൈബൽ ഹോ​സ്റ്റലും മല്ലേശ്വര വി​ദ്യാനികേതനും പ്രവ‍‌‌ർത്തിക്കുന്നുണ്ട്. ഇവയുടെ സംയുക്തമായ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ സമഗ്രമായ വികാസമാണ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ ഹോസ്റ്റലിലൂടെ ഇതിനോടകം മൂന്ന് തവണയാണ് കുട്ടികൾ ദേശീയതലത്തിലേക്ക് എത്തിയിട്ടുള്ളത്. അട്ടപ്പാടിയിലെ ഏക ട്രൈബൽ സ്പോർട്സ് ഹോസ്റ്റലായ ഇവിടെ കബഡി കൂടാതെ വോളിബോൾ, ഖോ-ഖോ, അത്‌ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്.

Tags: attapadikabadi
Share
Tweet
SendShare

More News from this section

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

അയാൾ ഫ്രോഡ് തന്നെ; രാഹുലിന്റെ രാഷ്‌ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണ്; വി. ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു, ഓപ്പറേഷൻ സിന്ദൂർ പൂക്കളമൊരുക്കാൻ നേതൃത്വം നൽകിയ സൈനികന്റെ വീടിന് നേരെയും ആക്രമണം

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

Latest News

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് വീണ്ടുമൊരു അട്ടപ്പാടി താരം

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies