ആലപ്പുഴ: പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നെത്തിയ സംഘത്തിലെ സുകന്‍ എന്ന കുഞ്ഞാണ് മരിച്ചത്. ഹൗസ്ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാര്‍ട്ടിങ് പോയിന്റിലാണ് അപകടം സംഭവിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കായി ആലപ്പുഴയിലെത്തിയതായിരുന്നു കുട്ടിയും സംഘവും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഹൗസ്ബോട്ടില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ഹൗസ്ബോട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് രക്ഷപ്പെടുത്തി. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















