ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി 'സൂപ്പര്‍ ഇന്റലിജന്‍സ്', മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 07:30 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പുതിയ പേര് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഭരണകൂടത്തിന്റെ ആശയവിനിമയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’ അഥവാ ‘എസ്‌ഐ’ എന്ന പദം ഉപയോഗിക്കുമെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസില്‍ ടെക് മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് പ്രഖ്യാപനം. ഇലോണ്‍ മസ്‌ക്, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് തുടങ്ങിയ പ്രമുഖരാണ് വൈറ്റ് ഹൗസ് വിരുന്നില്‍ പങ്കെടുത്തത്. ഓപ്പണ്‍എഐ, ആന്ത്രോപിക്, മൈക്രോസോഫ്റ്റ്, ആമസോണ്‍, എഎംഡി തുടങ്ങിയ കമ്പനികളുടെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിനിടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന് വിളിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎന്‍ പ്രസംഗത്തില്‍ ആഗോളതലത്തിലുള്ള അക നിയന്ത്രണത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു. എഐ സാങ്കേതികവിദ്യ അമേരിക്കയെ സംബന്ധിച്ച് വളരെ വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇന്റര്‍നെറ്റിനേക്കാള്‍ വലിയ സാങ്കേതിക മാറ്റമായി ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം, സാങ്കേതികവിദ്യയുടെ വളര്‍ച്ച തുടരുന്നതിനൊപ്പം ദുരുപയോഗം തടയാനും നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കി.

എഐയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക സമൂഹങ്ങളുമായി ടെക് കമ്പനികള്‍ സഹകരിക്കണമെന്ന് ട്രംപ് പറഞ്ഞു. ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെ കമ്പനികള്‍ പിന്തുണ നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്. വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ പ്രമുഖ ടെക് കമ്പനികള്‍ എഐ സുരക്ഷയുമായി ബന്ധപ്പെട്ട സ്വമേധയാ പാലിക്കുന്ന ചട്ടക്കൂടിനും ധാരണയിലെത്തി. സ്വതന്ത്ര ഓഡിറ്റര്‍മാരുടെ പരിശോധനയും കമ്പനികളുടെ ആഭ്യന്തര സുരക്ഷാ നിയന്ത്രണങ്ങളും ശക്തമാക്കുന്നതാണ് ധാരണയിലെ പ്രധാന ഭാഗങ്ങള്‍.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പുതിയ സമഗ്ര ഫെഡറല്‍ നിയന്ത്രണത്തിന് പകരം വ്യവസായമേഖലയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സമീപനമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എഐ വികസനത്തില്‍ സുരക്ഷയും മേല്‍നോട്ടവും ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക മുന്നേറ്റം വേഗത്തിലാക്കുക എന്നതാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്ന സമീപനം. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി സെപ്റ്റംബര്‍ 29ന് ആരംഭിച്ച America.gov സംവിധാനത്തിലും ‘സൂപ്പര്‍ ഇന്റലിജന്‍സ്’ ഉപയോഗിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: Trump officially renamesAI as 'Super Intelligence
Share
Tweet
SendShare

More News from this section

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

Latest News

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം; മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

കുടിവെള്ളം മുതല്‍ ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനം വരെ; ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ലഹരി മാഫിയയും ഗുണ്ടകളും ഇനി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് മുക്കിലും മൂലയിലും സി.സി.ടി.വി സ്ഥാപിക്കാന്‍ പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies