ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയിലെ പ്രധാന ഭീകരനെയാണ് വധിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി ബഡ്ഗാമിലെ യൂസ്മര്‍ഗിലെ കോരഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ഇതിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനെ സുലൈമാന്‍ ഷാ എന്ന മൂസ എന്നാണ് ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍ ഔദ്യോഗികമായി കൊല്ലപ്പെട്ട ഭീകരന്റെ പേര് പുറത്തുവിട്ടിട്ടില്ല. മറ്റ് റിപ്പോര്‍ട്ടുകളില്‍ ഇയാളെ ഫൗജി മൂസ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത തടയുന്നതിനായി പ്രദേശത്ത് സുരക്ഷാസേന ശക്തമായ വളയം തീര്‍ത്തിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പീര്‍ പഞ്ചാല്‍ മലനിരകളിലെ കനത്ത വനമേഖലയായതിനാല്‍ കൂടുതല്‍ സേനയെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് മറ്റ് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പീര്‍ പഞ്ചാല്‍ മലനിരകളുടെ ഇരുവശങ്ങളിലുമായി നടന്ന നിരവധി ആക്രമണങ്ങളുമായി കൊല്ലപ്പെട്ട ഭീകരന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മാസം ആദ്യം യൂസ്മര്‍ഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാളുടെ അടുത്ത സഹായി യാസിര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബഡ്ഗാമിലെ നിലവിലെ ഓപ്പറേഷന്‍ തുടരുകയാണ്. സുരക്ഷാസേന പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.















