തിരുവനന്തപുരം: നഗരത്തിലെ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടിയില്‍ കേരള പൊലീസിനും പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. 44-ാമത് കേരള പൊലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക്‌സ് മീറ്റിന്റെ പ്രചാരണത്തിനായി അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തിയത്. പി.എം.ജി, വഴുതക്കാട് എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.
സെപ്റ്റംബര്‍ 15ന് നഗരസഭാ സെക്രട്ടറി ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. നഗരത്തില്‍ സ്ഥാപിച്ച മൂന്ന് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും പിഴ ഏഴ് ദിവസത്തിനകം അടയ്‌ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കേരള ഹൈക്കോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പിഴ നോട്ടീസ് പരിപാടിയുടെ സംഘാടകര്‍ക്ക് കൈമാറി തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടികളും പൊതുസ്ഥലങ്ങളിലെ മറ്റ് ക്രമീകരണങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ തുടരുകയാണ്. നിയമലംഘനങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം വലിയ ജനപങ്കാളിത്തമുള്ള കായിക പരിപാടികളില്‍ കാണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളും നഗരസഭ നടത്തിയിട്ടുണ്ട്.















