കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 10:21 am IST
Facebook
Twitter
WhatsAppTelegram

വിജയവാഡ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലാണ്  കൊലപാതകം നടന്നത്.  മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറച്ചിക്കച്ചവടക്കാരനായ കാമുകൻ മുഹമ്മദ് ഷാഫി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണിയുടെ കുട്ടിയെയും പണത്തെയും ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കുടുംബത്തിൽ നിന്ന് അകന്ന് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന കല്യാണി പിന്നീട് മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലാകുകയായിരുന്നു. കുറച്ചുകാലമായി ഷാഫിയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഇതിനിടെ കല്യാണിയുടെ കുട്ടിയെ സംബന്ധിച്ച കാര്യങ്ങളും പണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്

സെപ്റ്റംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷനോട് ചേർന്ന കനാലിൽ നിന്ന് മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇബ്രാഹിംപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആന്ധ്രാപ്രദേശിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചും പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.  അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടതോടെയാണ് നിർണായക സൂചന ലഭിച്ചത്. കല്യാണിയുടെ സഹോദരൻ ശരീരത്തിലെ ടാറ്റൂ ഉൾപ്പെടെയുള്ള പ്രത്യേക അടയാളങ്ങൾ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് കല്യാണിയാണെന്ന് സ്ഥിരീകരിച്ചത്.

പൊലീസ് നടത്തിയ വിശദമായ തെരച്ചിലിൽ ഡ്രോണുകളുടെയും എൻഡിആർഎഫ് സംഘത്തിന്റെയും സഹായത്തോടെ കനാലിൽ നിന്ന് യുവതിയുടെ തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ വീണ്ടെടുത്തു. ഒരു കൈ മാത്രം ഇതുവരെ കണ്ടെത്താനായിട്ടില്ല.

തുടർന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫിയിലേക്ക് പൊലീസ് എത്തിയത്. സെപ്റ്റംബർ 17ന് ഭവാനിപുരത്തുള്ള ഷാഫിയുടെ വീട്ടിലെത്തിയ കല്യാണി അവിടെ വച്ച് കൊല്ലപ്പെട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവദിവസം ഭാര്യയെയും മക്കളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷമാണ് ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയെ  ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ ഉപേക്ഷിക്കാനുമായി ഷാഫി ശരീരം പല ഭാഗങ്ങളാക്കി മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇറച്ചി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് തല, കാലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ വേർപെടുത്തിയത്. പിന്നീട് ഇവ ചാക്കുകളിലാക്കി ഗോല്ലാപ്പുടി മേഖലയിലെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കല്യാണിയുടെ ഫോൺ കോൾ വിവരങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

അസിസ്റ്റന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) എൻ.എസ്‌.വി.കെ ദുർഗ്ഗ റാവുവിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. ഷാഫിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: Murder
Share
Tweet
SendShare

More News from this section

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

Latest News

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies