എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 11:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യോഗം നിർണ്ണായകഘട്ടത്തിൽ. വിദേശ സംഭാവന സ്വീകരിക്കുന്ന രജിസ്റ്റർ ചെയ്ത സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ  യോഗത്തിൽ ചർച്ചയായി. വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ശക്തമാക്കുന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ജെപിസി അംഗം സി. സദാനന്ദൻ മാസ്റ്റർ ജനം ടിവിയോട് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് എഫ്സിആർഎ ഭേദഗതിയെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ സംബന്ധിച്ച നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായും ആദ്യഘട്ടമായി ജെപിസി യോഗം ചേർന്ന് വിവിധ നടപടിക്രമങ്ങൾ പരിശോധിച്ചതായും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

വിദേശ സംഭാവന സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യം നിയന്ത്രിക്കുന്നതായിരുന്നു യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും ശിക്ഷാ വ്യവസ്ഥകളും സംബന്ധിച്ചും സമിതി ചർച്ച നടത്തി.

സേവന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന് വലിയ തോതിൽ പണം രാജ്യത്തേക്ക് എത്തുന്നുണ്ടെന്നും, ഈ ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. വിദേശ സംഭാവനകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കും മതപരിവർത്തനത്തിനും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യം തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണം സദാനന്ദൻ മാസ്റ്റർ പൂർണ്ണമായും തള്ളി. ഏത് വിഭാഗത്തിൽപ്പെട്ടവരായാലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വിദേശ സംഭാവന ലഭിക്കുന്നുണ്ടെന്നും അവയിൽ ചിലത് ദുരുപയോഗം ചെയ്യപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനെ ന്യൂനപക്ഷ വിരുദ്ധ നടപടിയായി ചിത്രീകരിക്കുന്നതിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതിയാണ് ലക്ഷ്യമിടുന്നതെന്നും, കുറ്റമറ്റ രീതിയിൽ എഫ്സിആർഎ നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഉദ്ദേശമെന്നും സദാനന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Tags: jpcC Sadanandan Master MPfcra amendment bill
Share
Tweet
SendShare

More News from this section

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം; മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു

കുടിവെള്ളം മുതല്‍ ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനം വരെ; ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ലഹരി മാഫിയയും ഗുണ്ടകളും ഇനി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് മുക്കിലും മൂലയിലും സി.സി.ടി.വി സ്ഥാപിക്കാന്‍ പോലീസ്

Latest News

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies