ന്യൂഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് കടത്ത് പിടികൂടി. അന്താരാഷ്‌ട്ര വിപണിയില്‍ 3,000 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹെറോയിന്‍, മെത്താംഫെറ്റാമിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ഏകദേശം 526 കിലോ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ്വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡുമായി സഹകരിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വന്‍ ലഹരിക്കടത്ത് പിടികൂടിയത്.
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനിടെയാണ് സംശയാസ്പദമായ പായ്വഞ്ചി ശ്രദ്ധയില്‍പ്പെട്ടത്. സെപ്റ്റംബര്‍ 25ന് അറബിക്കടലില്‍ സംശയാസ്പദമായ ഇറാനിയന്‍ ‘ധൗ’ പായ്വഞ്ചി സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സേന വഞ്ചിയെ പിന്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പിടികൂടിയ പായ്വഞ്ചിയും ജീവനക്കാരെയും ലഹരിവസ്തുക്കളും തുടര്‍നടപടികള്‍ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. അറബിക്കടലില്‍ ഇന്ത്യന്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ഓപ്പറേഷനുകള്‍ക്ക് മുമ്പും വന്‍ വിജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2024 മാര്‍ച്ചില്‍ പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് 80 കിലോ ലഹരിവസ്തുക്കള്‍ പിടികൂടിയിരുന്നു.















