മലപ്പുറം: അരീക്കോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. നിലമ്പൂർ സ്വദേശി തലയഞ്ചേരി വീട്ടിൽ മുഹമ്മദ് ബിൻ താരിഖ് (28) ആണ് പിടിയിലായത്.
ബംഗളൂരുവിലെ പ്രമുഖ കോളേജിന് സമീപം ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നാണ് വിവരം. കോളേജ് വിദ്യാർഥികളെയടക്കം ഉപയോഗിച്ചാണ് സംഘം ലഹരി വിൽപ്പന നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.















