തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിൻറെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 12:03 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തിരുപ്പൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും തൃശൂരിലെ ലോഡ്ജിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും യുവാവിനെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.  യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണിത് എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു. യുവാവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ വിവരം ക്വട്ടേഷൻ സംഘത്തിന് കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വിവരം ലഭിച്ചതിന് പിന്നാലെ അഞ്ചംഗ സംഘം തൃശൂരിലെത്തി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം ലോഡ്ജിലെ മുറിയിൽ അതിക്രമിച്ച് കയറി ഇരുവരെയും കീഴടക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ തുണികൊണ്ട് ബന്ധിക്കുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷം ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോയി.

തിരുപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചു.  മർദനത്തിൽ കൈകാലുകൾക്ക് പല ഭാഗത്തും ഒടിവുണ്ടായി. പിന്നീട് തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ച സംഘം യുവതിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അഞ്ചംഗ സംഘത്തിലെ രണ്ടുപേർ ചേർന്നാണ് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് കേസ് തൃശൂർ സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെ തിരുപ്പൂരിൽ നിന്നും മറ്റൊരാളെ പഴനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കേസിൽ ആകെ അഞ്ച് പേരാണ് അറസ്റ്റിലായത്.

Tags: fake police kidnappingwoman gang raped in ThrissurThrissur gang rape caseThrissur kidnapping caseTiruppur woman kidnappedThrissur lodge kidnappingcontract gang Thrissurcontract killing gang
Share
Tweet
SendShare

More News from this section

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; അവർ തെരുവിൽ അഴിഞ്ഞാടുകയാണ്: പി.കെ. കൃഷ്ണദാസ്

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

Latest News

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ചർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies