ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 02:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവന് നേരെയുണ്ടായ ആക്രമണത്തിലും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.

ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

രാഷ്‌ട്രീയ എതിരാളികളെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന ധാരണ കേരളത്തിൽ വിലപ്പോകില്ലെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ അക്രമത്തിലൂടെയല്ല. അക്രമത്തിന് മുന്നിൽ ബിജെപി പിന്നോട്ടുപോകില്ലെന്നും ജനാധിപത്യത്തിനും രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

പോലീസിന്റെ ഒത്താശയോടെയാണ്  യൂത്ത് കോൺഗ്രസ് ആക്രമണം നടത്തുന്നതെന്ന് പി. കെ കൃഷ്ണദാസ് പറഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ അക്രമികൾ അഴിഞ്ഞാടുന്ന സാഹചര്യമാണ്. കേരളത്തിലെ ജനങ്ങൾക്ക് 150 ദിവസം കൊണ്ട് എന്ത് ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം–കോൺഗ്രസ് ഡീൽ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മാസപ്പടി കേസിൽ ഇരുകൂട്ടരും ഒത്തുകളിക്കുകയാണ്. ഈ ഒത്തുകളി മറച്ചുവയ്‌ക്കാനാണ് സംസ്ഥാനത്ത് വ്യാപകമായ അക്രമം നടത്തുന്നത്. ഇന്നലെ നടന്നത് കപടനാടകമാണ്. കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന നിലപാടാണ് സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ സുരക്ഷ പോലും അട്ടിമറിക്കുന്ന സാഹചര്യമാണെന്നും പി.കെ. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആസൂത്രിതമായ ആക്രമണം നടന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ പ്രതിഷേധങ്ങളിൽ അക്രമം ഉണ്ടായിട്ടില്ല. ജനാധിപത്യപരമായി ഏത് മന്ത്രിക്കെതിരെയും പ്രതിഷേധിക്കാം. എന്നാൽ ജനാധിപത്യവിരുദ്ധമായ രീതിയിലുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ല. സംസ്ഥാനം ഭരിക്കുന്ന മന്ത്രി തന്നെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന സാഹചര്യമാണുള്ളത്. സർക്കാരിനെതിരായ ജനകീയ സമരങ്ങൾ തുടരുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Tags: BJPstrike
Share
Tweet
SendShare

More News from this section

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

Latest News

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; അവർ തെരുവിൽ അഴിഞ്ഞാടുകയാണ്: പി.കെ. കൃഷ്ണദാസ്

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies