മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 12:54 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ചികിത്സാ ചെലവിന് സഹായം തേടി മുതിർന്ന കന്നഡ നടി സുന്ദരശ്രീ.  ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി  ആശുപത്രിയിലാണ് ഇവർ. ചികിത്സയ്‌ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സഹായം തേടുന്നതെന്ന് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സുന്ദരശ്രീ സഹായ അഭ്യർത്ഥന നടത്തിയത്. മൂന്ന് മാസമായി ആശുപത്രിയിൽ കഴിയുകയാണെന്നും ബില്ലടക്കാൻ പണമില്ലെന്നും  വീഡിയോയിൽ അവർ പറഞ്ഞു. സഹായിക്കാൻ കഴിയുന്നവർ മുന്നോട്ടുവരണമെന്നും നടി അഭ്യർത്ഥിച്ചു.

പ്രശസ്ത കന്നഡ നാടകപ്രവർത്തകൻ ഡോ. ഗുബ്ബി വീരണ്ണയുടെ കൊച്ചുമകളാണ് സുന്ദരശ്രീ. നാടക-കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ അവർ പതിറ്റാണ്ടുകളായി കന്നഡ സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമാണ്.

ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് സുന്ദരശ്രീ സിനിമയിലെത്തിയത്. 1970ൽ ഡോ. രാജ്കുമാർ നായകനായ ‘പരോപകാരി’യിലൂടെയായിരുന്നു കന്നഡ സിനിമയിലെ അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമകളിൽ സഹനടിയായും സ്വഭാവനടിയായും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ചന്ദ്രശേഖര കംബാറിന്റെ ‘കാടു കുതിരെ’ (1979), ‘അദേ രാഗ അദേ ഹാദു’ (1989), ‘ബാല ഹൊംബലെ’, ‘ട്രങ്ക്’ (2018) തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.കന്നഡ സിനിമയ്‌ക്ക് പുറമെ ടെലിവിഷൻ രംഗത്തും സുന്ദരശ്രീ സജീവമായിരുന്നു.

 

Tags: Veteran actress
Share
Tweet
SendShare

More News from this section

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ചർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

Latest News

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; അവർ തെരുവിൽ അഴിഞ്ഞാടുകയാണ്: പി.കെ. കൃഷ്ണദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies