ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 09:58 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജീവിതത്തിൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ പറ്റാതെ, മായ തന്നെ ജീവിതം എന്ന രീതിയിലേക്ക് AI ലോകത്തെ നയിക്കുന്നുവെന്നു ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണത്തോട് അനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ “ഡിജിറ്റൽ യുഗത്തിലെ മനുഷ്യാവകാശങ്ങൾ: സ്വകാര്യത, AI, ഭരണകൂടത്തിന്റെ ഉത്തരവാദിത്തം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണും, മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ.

അക്ഷരങ്ങളെയും, ലോകത്തിന്റെ നന്മയേയും നിയമത്തിന്റെ കണ്ണിലൂടെ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണയ്യർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ തന്നെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണ സമ്മേളനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

ആളുകൾ സ്മാർട്ട് അല്ലാതായി തുടങ്ങുമ്പോൾ മെഷീനുകൾ കൂടുതൽ സ്മാർട്ട് ആയി തുടങ്ങും. ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫേസസ് (BCI) ലോകം ഭരിക്കുന്ന കാലം വിദൂരമല്ല. എ.ഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾക്ക് വിദ്യാർത്ഥികളുടെ പെരുമാറ്റം നിരീക്ഷിക്കാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും സാധിക്കും. അങ്ങനെ അവരെ കൂടുതൽ കൃത്യമായി പഠനവിഷയങ്ങളിൽ ഫോക്കസ് ചെയ്യാനും, മികച്ച വ്യക്തിത്വങ്ങൾ ആക്കി മാറ്റാനും എ.ഐക്ക് സാധിക്കും. ഭാവിയിൽ നിങ്ങൾ എന്ത് തീരുമാനങ്ങൾ എടുക്കണമെന്നത് പ്രവചിച്ച് നടപ്പിലാക്കാനും ഇത് മുതിരും. എന്നാൽ അത് മുന്നോട്ട് വയ്‌ക്കുന്ന, അഥവാ നൽകുന്ന ആശയങ്ങൾ ലോകനന്മയ്‌ക്ക് പകരം നാശത്തിനാണ് എങ്കിൽ അതിന്റെ ഭവിഷ്യത്ത് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ചാറ്റ് ജിപിടിയിൽ നിങ്ങൾ തിരയുന്ന ഓരോ കാര്യങ്ങളും അത് അതിന്റെ ലോഗുകളിൽ ഓർത്ത് വച്ച്, നിങ്ങളെ അതിന്റെ വഴിക്ക് നയിക്കും.

Right to privacy, Right to be forgotten, Right to access and information, Right to disconnect, Right to Nominate തുടങ്ങിയ അവകാശങ്ങൾ പലതുണ്ടെങ്കിലും അതിനെല്ലാം പരിമിതികളും ഉണ്ട്. ഇതെല്ലാം ഇന്നത്തെ കാലത്തെ വെല്ലുവിളികളാണ്. ജനാധിപത്യത്തെ തടസ്സപ്പെടുത്തുവാനും ഇതിന് സാധിക്കും. ആസ്ട്രോടർഫിംഗ് (Astroturfing) വഴി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി രാഷ്‌ട്രീയമോ വാണിജ്യപരമോ ആയ താൽപ്പര്യമുള്ളവർക്ക് കൃത്രിമമായ ജനകീയ മുന്നേറ്റങ്ങളെ സൃഷ്ടിക്കാൻ സാധിക്കും. അതാണ് നാം ഇന്ന് കാണുന്ന മുന്നേറ്റങ്ങൾ എന്ന പേരിൽ കാണുന്ന സൃഷ്ടികളിൽ പലതും.

ഇതെല്ലാം കാരണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. Fact check ചെയ്യാതെ ഒന്നും തന്നെ മുഖവിലക്ക് എടുക്കുവാൻ സാധിക്കാത്ത തരത്തിലേക്കാണ് ലോകം പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആദ്യവർഷത്തെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആയിരുന്നു എന്ന് സ്വാഗത പ്രസംഗത്തിൽ അഡ്വ.എൻ. ഡി.പ്രേമചന്ദ്രൻ ഓർമ്മിപ്പിച്ചു. നിയമവും, അക്ഷരങ്ങളും, അനുകമ്പയും ഒരേ പോലെ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്ന് അധ്യക്ഷ പ്രസംഗത്തിൽ ജസ്റ്റിസ്. പി.എസ്. ഗോപിനാഥൻ പറഞ്ഞു.

പുസ്തകോത്സവ സമിതിയുടെ മുൻ ചെയർമാനും, കേരള ഹൈക്കോടതി ജസ്റ്റിസുമായിട്ടുള്ള പി.എസ്.ഗോപിനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ സ്വാഗതവും, പുസ്തകോത്സവ സമിതിയുടെ ചെയർമാനും, ഷിപ്പ് യാർഡ് മുൻ ചെയർമാനുമായ ഡോ.മധു എസ് നായർ ആശംസയും, ജനറൽ സെക്രട്ടറി ഇ.എം.ഹരിദാസ് കൃതജ്ഞതയും നേർന്നു.

ഒക്ടോബർ 30 മുതൽ നവംബർ 8 വരെയുള്ള പത്ത് ദിവസങ്ങളിൽ കൊച്ചി എറണാകുളത്തപ്പൻ മൈതാനത്ത് വച്ചാണ് 29ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നടക്കുന്നത്.

Tags: national human rights commission
Share
Tweet
SendShare

More News from this section

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies