കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്.
കടശ്ശേരി ഉമ്മന്നൂരിലാണ് സംഭവം. രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയുടെ ആക്രമണം കണ്ട് മറ്റ് തൊഴിലാളികൾ ചിതറിയോടി രക്ഷപ്പെട്ടു. എന്നാൽ രാജമ്മയ്‌ക്ക് ഓടിരക്ഷപ്പെടാനായില്ല.















