കൊച്ചി: ചിക്കന്‍പോക്‌സ് വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാമ്പസ് അടച്ചു. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. ക്യാമ്പസിലെ എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറ്റി. ചിക്കന്‍പോക്‌സ് വ്യാപനം കണക്കിലെടുത്താണ് സര്‍വകലാശാല അധികൃതര്‍ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്യാമ്പസില്‍ ചിക്കന്‍പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സ്ഥിതിഗതികള്‍ പരിഗണിച്ച് കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിവച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പസിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുക. വിദ്യാര്‍ഥികളും ജീവനക്കാരും ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.















