ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 10:31 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി ക്രൈംബ്രാഞ്ച്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്താതിരുന്നത് കേവലം ക്ലറിക്കൽ വീഴ്ചയല്ലെന്നും ബോധപൂർവമായ നടപടിയാണെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ പി.എസ്.സി കോടതിയെ സമീപിച്ചതിലും അന്വേഷണസംഘം സംശയം ഉന്നയിച്ചിട്ടുണ്ട്.

പി.എസ്.സി ചെയർമാനും അംഗങ്ങളും ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപന്റെ പത്ത് ഉത്തരങ്ങൾ അപൂർണമാണെന്ന പരാതി പരിശോധിക്കാതിരുന്നത് ബോധപൂർവമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

പരാതിക്കാരനായ ജയലാൽ 2025 ജൂൺ 11-നാണ് ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷ നൽകിയത്. എന്നാൽ പി.എസ്.സി മറുപടി നൽകിയത് 2026 ജൂൺ 18-നാണ്. ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയത് മനഃപൂർവമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

ഉത്തരങ്ങൾ ശരിയായി മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ പരാതിക്കാർക്ക് സമയബന്ധിതമായി പകർപ്പുകൾ ലഭ്യമാക്കാമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കാലതാമസത്തിലൂടെ പരാതിക്കാരുടെ നിയമപരമായ അവകാശങ്ങൾ തടയാനും  ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാനും ശ്രമിച്ചെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.

അഡ്വൈസ് മെമ്മോ നൽകിയശേഷം ഒരു വർഷത്തിനുള്ളിൽ മാത്രമേ നിയമനം റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമുള്ളൂവെന്ന വാദവും റിപ്പോർട്ടിൽ ഉന്നയിച്ചതായാണ് ലഭ്യമായ വിവരം. പരീക്ഷാ രേഖകൾ നൽകുന്നതിൽ കാലതാമസം വരുത്തിയത് പരാതിക്കാർക്ക് നിയമപരമായി മുന്നോട്ടുപോകാനുള്ള അവസരം പരിമിതപ്പെടുത്താനാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിൽ നിർണായകമായേക്കും.

 

Tags: kerala high courtKerala PSC exam irregularitiesPlanning Board exam scamCrime Branch report
Share
Tweet
SendShare

More News from this section

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies