സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 04:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തേക്കും അവിടെനിന്നുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ യാത്രാ നിര്‍ദേശത്തിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നല്‍കിയ ബന്ധപ്പെടാനുള്ള വിവരങ്ങളിലൂടെ യാത്രക്കാര്‍ക്ക് ആവശ്യമായ അറിയിപ്പുകള്‍ കൈമാറുന്നുണ്ടെന്നും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കാന്‍ സപ്പോര്‍ട്ട് ടീമുകള്‍ സജ്ജമാണെന്നും ഇന്‍ഡിഗോ അറിയിച്ചു. അതിനിടെ, സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ശനിയാഴ്ച വരെ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിഭാഗത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് വിവരം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷയും സൗകര്യങ്ങളും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവര്‍ വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിച്ചശേഷം മാത്രം യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

Tags: riyadhSuspendedindigo airplaneoctober 17
Share
Tweet
SendShare

More News from this section

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

Latest News

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies