കൊച്ചി: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെ ചോദ്യം ചെയ്യാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്ദേശിച്ച് പിണറായി വിജയന് ഇ.ഡി നോട്ടിസ് നല്കിയതായാണ് റിപ്പോര്ട്ട്. ഇതോടെ കേസില് കേന്ദ്ര ഏജന്സിയുടെ അന്വേഷണവും വിജിലന്സ് നടപടികളും ഒരേസമയം മുന്നോട്ടുപോകുന്ന സാഹചര്യമാണുള്ളത്. സിഎംആര്എല്-എക്സാലോജിക് ഇടപാടില് പിണറായി വിജയനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെതിരെ പിണറായി വിജയന് ഉള്പ്പെടെയുള്ളവര് നല്കിയ ഹര്ജികള് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെയാണ് വിജിലന്സ് അന്വേഷണം തുടരുന്നത്. 82കാരനായ പിണറായി വിജയനെ അറസ്റ്റ് ചെയ്യാന് സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് സിദ്ധാര്ഥ് ലൂത്ര സുപ്രീംകോടതിയില് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലില് അടിയന്തരമായി വാദം കേള്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി പരിഗണിക്കവെയായിരുന്നു അഭിഭാഷകന്റെ പരാമര്ശം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ദസറ അവധിക്കാലത്ത് കേസില് വാദം കേള്ക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞ്. അല്ലെങ്കില് ഒക്ടോബര് 26നായിരിക്കും കേസ് പരിഗണിക്കുക. ഇ.ഡി നോട്ടിസിന് പിന്നാലെ ചോദ്യം ചെയ്യലും വിജിലന്സ് അന്വേഷണത്തിന്റെ തുടര്നടപടികളും കേസില് നിര്ണായകമാകും.















