കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 06:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത് സംസ്ഥാനത്തെ വന്‍ കടക്കെണിയിലാക്കിയ വെള്ളാനയാണ് കിഫ്ബിയെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ്. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിഫ്ബിയുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയും അതില്‍ നടന്ന ഗുരുതര സാമ്പത്തിക ക്രമക്കേടുകളും തുറന്നുകാട്ടിയിരിക്കുകയാണ്.

കിഫ്ബി ഉണ്ടാക്കിവെച്ചിട്ടുള്ളത് 32,198 കോടിയിലധികം രൂപയുടെ ബാധ്യതയാണെന്നും തുടര്‍ന്നുള്ള പദ്ധതികളും വായ്പാ തിരിച്ചടവുകളും കൂടി കണക്കിലെടുത്താല്‍ ഇത് 70,415 കോടി രൂപയുടെ പടുകുഴിയിലേക്കാണ് സംസ്ഥാനത്തെ തള്ളിയിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുമാനദായക പദ്ധതികള്‍ക്കായി വിഭാവനം ചെയ്ത കിഫ്ബിയില്‍ അത്തരം പദ്ധതികള്‍ക്ക് ആകെ നല്‍കിയത് 20.98 ശതമാനം തുക മാത്രമാണ്. അതില്‍ മൂന്നെണ്ണത്തില്‍ നിന്ന് മാത്രമാണ് തിരിച്ചടവുണ്ടായത്. വന്‍പലിശയ്‌ക്ക് കടമെടുത്ത പണം മാസങ്ങളോളം ഉപയോഗിക്കാതെയിട്ട് വരുത്തിവെച്ച നഷ്ടത്തിന് പുറമെ, കിഫ്ബിയുടെ അശാസ്ത്രീയ ധനസമാഹരണ മാതൃക കാരണം സംസ്ഥാനത്തിന് 61,678 കോടിയുടെ നഷ്ടമുണ്ടായി. മാത്രമല്ല, കിഫ്ബി മൂലം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 25,932 കോടിയോളം രൂപ വെട്ടിക്കുറയ്‌ക്കുകയും ചെയ്തു.

വിഴിഞ്ഞം പോലുള്ള അത്യന്താപേക്ഷിത പദ്ധതികളെ അവഗണിച്ച് കണ്ണൂരില്‍ മാത്രം കേന്ദ്രീകരിച്ച് നടത്തിയ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹവും ബെനാമി അഴിമതിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ അംഗീകാരമോ ഡിപിആറോ പോലുമില്ലാതെ കണ്ണൂരില്‍ 4,896 ഏക്കര്‍ ഭൂമി വാങ്ങാന്‍ തീരുമാനിച്ചതും, ഭൂമിയേറ്റെടുക്കലിനായി മാറ്റിവെച്ചതില്‍ 74 ശതമാനത്തിലധികം തുക കണ്ണൂരിലേക്ക് മാത്രമായി ഒഴുക്കിയതും പരിശോധിക്കപ്പെടണം. സെന്റിന് വെറും 20,000 രൂപ വിലയുള്ള ഭൂമി ഇടനിലക്കാരും പ്രമുഖരും ചേര്‍ന്ന് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുകയാണുണ്ടായത്. കിന്‍ഫ്ര വഴി കണ്ണൂരില്‍ 2,489 കോടി രൂപയ്‌ക്ക് വാങ്ങിയ 1,000 ഏക്കര്‍ ഭൂമി വിറ്റാല്‍ വാങ്ങിയതിന്റെ അഞ്ചിലൊന്നുപോലും തിരികെ കിട്ടില്ലെന്ന് വ്യക്തമായിട്ടും കഴിഞ്ഞ 5 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും നഗരപ്രാന്തങ്ങളില്‍ ഈ തുകയ്‌ക്ക് ഭൂമി വാങ്ങിയിരുന്നെങ്കില്‍ വലിയ വ്യവസായങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു.

കിഫ്ബിക്ക് അനുവദിച്ച 40 തസ്തികകള്‍ക്ക് പകരം സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റി 409 പേര്‍ക്കാണ് ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തിയ നിയമനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 203 കോടിയിലധികം രൂപയാണ് പത്തിരട്ടി തുക പദ്ധതിച്ചെലവില്‍ കാണിച്ച് പരസ്യത്തിനായി ധൂര്‍ത്തടിച്ചത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുപോലെ 2016 മുതല്‍ 2026 വരെയുള്ള കിഫ്ബിയുടെ ഇടപാടുകളെക്കുറിച്ച് സിഎജിയുടെ അടിയന്തര പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തണമെന്നും വിപണിയില്‍ നിന്ന് നേരിട്ട് കടമെടുക്കുന്നത് അവസാനിപ്പിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നികുതിയും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്ക് പോകുന്നത് റദ്ദാക്കണമെന്നും കണ്ണൂരിലെ വന്‍ ഭൂമികൊള്ളയ്‌ക്ക് പിന്നിലുള്ള രാഷ്‌ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിനെതിരെ സമഗ്രമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.

Tags: keralakifbisabu m jacob
Share
Tweet
SendShare

More News from this section

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies