കോഴിക്കോട്: പയ്യോളിയില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തുറയൂര്‍ എരുവോട്ട് വയലില്‍ മീനാക്ഷി താമസിക്കുന്ന വീട്ടിലാണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരുകളില്‍ വിള്ളല്‍ വീണു. വീട്ടിലെ മറ്റ് സാധനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
വൈകുന്നേരം ടിവി ഓണ്‍ ചെയ്തതിനു പിന്നാലെ പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ ടിവി ഓഫ് ചെയ്ത് പ്ലഗ് ഊരിമാറ്റി. അയല്‍വീട്ടില്‍ താമസിക്കുന്നവരെ വിവരം അറിയിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ രണ്ടുതവണ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ പടരുകയും ചെയ്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. വീട്ടില്‍ മീനാക്ഷി തനിച്ചാണ് താമസിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.















