191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 12:57 pm IST
Facebook
Twitter
WhatsAppTelegram

നെയ്റോബി: യേശുവിനെ കാണാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം പട്ടിണി കിടന്ന് മരിക്കാന്‍ അനുയായികളോട് നിര്‍ദേശിച്ച മതനേതാവ് പോള്‍ മക്കെന്‍സിക്കെതിരെ കെനിയന്‍ കോടതി കുറ്റം കണ്ടെത്തി. കിഴക്കന്‍ കെനിയയിലെ ഷകാഹോള വനത്തില്‍ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മൊംബാസ ഹൈക്കോടതിയുടെ നടപടി. മക്കെന്‍സിക്കൊപ്പം മുപ്പതോളം പ്രതികള്‍ക്കെതിരെയും കോടതി കുറ്റം കണ്ടെത്തിയിട്ടുണ്ട്. ‘ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന മതസംഘടനയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നയാളാണ് പോള്‍ മക്കെന്‍സി.

സ്വര്‍ഗത്തിലെത്തി യേശുവുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പട്ടിണി കിടന്ന് മരിക്കണമെന്നായിരുന്നു ഇയാള്‍ അനുയായികളോടും അവരുടെ കുട്ടികളോടും നിര്‍ദേശിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും കുട്ടികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. കെനിയയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ക്രിമിനല്‍ കേസുകളിലൊന്നായാണ് പ്രോസിക്യൂഷന്‍ ഈ കേസിനെ വിശേഷിപ്പിച്ചത്. മാരകമായ ഉപവാസം അനുയായികള്‍ക്കിടയില്‍ നടപ്പാക്കാന്‍ മതപരമായ ഉപദേശങ്ങളും കര്‍ശനമായ അധികാരശ്രേണിയും ഉള്‍പ്പെടുന്ന ആസൂത്രിത സംവിധാനം മക്കെന്‍സി ഉപയോഗിച്ചെന്നാണ് കോടതി കണ്ടെത്തിയതെന്ന് കെനിയയിലെ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് അറിയിച്ചു. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കുട്ടികളില്‍നിന്നാണ് നിര്‍ബന്ധിത ഉപവാസം ആരംഭിച്ചതെന്ന് പ്രോസിക്യൂഷന്‍ ഓഫീസ് വ്യക്തമാക്കി. അനുയായികളുടെ നീക്കങ്ങള്‍ കാവല്‍ക്കാര്‍ നിയന്ത്രിക്കുകയും ആര്‍ക്കും രക്ഷപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെയും ഔപചാരിക വിദ്യാഭ്യാസത്തെയും മക്കെന്‍സി എതിര്‍ത്തിരുന്നതായും കോടതി നടപടികളില്‍ വ്യക്തമായി. ഷകാഹോള വനത്തില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കെനിയയെ നടുക്കിയിരുന്നു. മതവിശ്വാസത്തിന്റെ പേരില്‍ അനുയായികളെ മരണത്തിലേക്ക് നയിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കണ്ടെത്തിയ കുറ്റങ്ങള്‍ നിര്‍ണായകമാണ്.

Tags: 190 childrens deathchristian pastorsentencedstarving
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies