വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 02:06 pm IST
Facebook
Twitter
WhatsAppTelegram

മൂവാറ്റുപുഴ: വീടുകളുടെ ഗേറ്റുകളിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതോടെ മൂവാറ്റുപുഴയില്‍ ആശങ്ക. നഗരസഭയിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലായി ഇരുപതോളം വീടുകളിലാണ് അസാധാരണ സംഭവം. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കാവുംകര, ഫ്രഷ് കോള, മാര്‍ക്കറ്റ് മേഖലകളിലെ വീടുകളിലാണ് ഗേറ്റുകളിലും വീടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളുടെ ഹാന്‍ഡിലുകളിലും ബ്രേക്ക് ലിവറുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കണ്ടെത്തിയത്.

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്ന സംശയമുയര്‍ന്നെങ്കിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചു. കാവുംകരയില്‍ അടുത്തടുത്തുള്ള ഒന്‍പത് വീടുകളുടെ ഗേറ്റുകളിലും വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. സിസിടിവി ക്യാമറകളുള്ള വീടുകള്‍ ഒഴിവാക്കി അകലെയുള്ള വീടുകളില്‍ സമാനമായ പ്രവൃത്തി നടത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെ സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

രാത്രി എട്ടിനും എട്ടരയ്‌ക്കുമിടയിലാണ് ഇരുപതോളം വീടുകളില്‍ സംഭവം നടന്നതെന്നാണ് ലഭ്യമായ വിവരം. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുന്നോടിയായുള്ള നീക്കമാണോ ഇതെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍, സംഭവത്തിന് പിന്നില്‍ മോഷണസംഘമാണെന്നതിന് നിലവില്‍ സ്ഥിരീകരണമില്ല. അജ്ഞാതര്‍ പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയതിന്റെ കാരണം കണ്ടെത്താനും സംഭവത്തില്‍ ദുരൂഹത നീക്കാനുമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Tags: black tiehousemuvatupuzhapeople tensionPolice investigatingtheft
Share
Tweet
SendShare

More News from this section

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

Latest News

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies