ഗ്യാസ് ക്ഷാമമുണ്ടാകുമെന്നും പെട്രോൾ കിട്ടില്ലെന്നും ചിലർ പ്രചരിപ്പിച്ചു; അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ഗ്യാസ് ക്ഷാമമുണ്ടാകുമെന്നും പെട്രോൾ കിട്ടില്ലെന്നും ചിലർ പ്രചരിപ്പിച്ചു; അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2026, 07:43 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും രാജ്യത്ത് പാചകവാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഗ്യാസ് ക്ഷാമമുണ്ടാകുമെന്നും പെട്രോൾ പമ്പുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെടുമെന്നും അടുക്കളകൾ പ്രതിസന്ധിയിലാകുമെന്നും ചിലർ പ്രചരിപ്പിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവരെയും പ്രധാനമന്ത്രി വിമർശിച്ചു.

ലഖ്‌നൗവിൽ നടന്ന അഞ്ചാമത് ദേശീയ കൗശൽ ദീക്ഷാന്ത് സമാരോഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിലൂടെയുള്ള എൽപിജി കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നപ്പോൾ പ്രതിദിനം ഒരു ലക്ഷം പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (PNG) കണക്ഷനുകൾ നൽകാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ പ്രതിദിന കണക്ഷനുകളുടെ എണ്ണം 15,000 മുതൽ 20,000 വരെ മാത്രമായി പരിമിതപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഉദ്യോഗസ്ഥരോട് ആവർത്തിച്ച് ചോദിച്ചിരുന്നതായും മോദി പറഞ്ഞു.

പ്ലംബർമാരുടെ കുറവാണ് കണക്ഷനുകൾ വേഗത്തിൽ നൽകുന്നതിന് തടസ്സമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പ്ലംബർമാർക്ക് വലിയ ആവശ്യകതയുണ്ടായ സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐഐടിയും ഐടിഐയും ഒരുപോലെ പ്രധാനം

ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതിൽ ഐഐടി വിദ്യാർഥികൾക്കുള്ളതുപോലെ തന്നെ ഐടിഐ വിദ്യാർഥികൾക്കും നിർണായക പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിൽ നൈപുണ്യവും സാങ്കേതിക വിദ്യാഭ്യാസവും രാജ്യത്തിന്റെ വളർച്ചയ്‌ക്ക് ഒരുപോലെ പ്രധാനമാണ്. വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ പരമ്പരാഗത കരകൗശല മേഖലയും തൊഴിൽ നൈപുണ്യവും വിദേശ അധിനിവേശങ്ങളും ബ്രിട്ടീഷ് ഭരണവും ദുർബലപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  മെക്കാളെ അവതരിപ്പിച്ച വിദ്യാഭ്യാസരീതി രാജ്യത്തെ പരമ്പരാഗത നൈപുണ്യാധിഷ്ഠിത പഠനത്തെ പിന്നോട്ടടിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഐടിഐകളിൽ പഠിക്കുന്നതിൽ മാതാപിതാക്കൾക്ക് അപകർഷതാബോധം തോന്നുന്ന സാഹചര്യം മാറണമെന്നും തൊഴിൽ നൈപുണ്യത്തിനും കൈത്തൊഴിലുകൾക്കും സമൂഹത്തിൽ അർഹമായ അംഗീകാരം ലഭിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Tags: Strait of HormuzWest Asia conflictLPG supply IndiaPNG connectionsgas crisis rumoursNarendra Modi
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies