ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 03:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിന്റെ പുനര്‍നിര്‍മാണത്തിനും ദീര്‍ഘകാല വികസനത്തിനുമായി 24,000 കോടി നേപ്പാളി രൂപയുടെ വികസന സഹായ പാക്കേജ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സുരക്ഷ, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന എട്ട് സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. നേപ്പാളില്‍ ഐഐടിയുടെ വിദേശ ക്യാമ്പസ് സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് സംയുക്ത പ്രസ്താവനയില്‍ മോദി ഇക്കാര്യം വ്യക്തമാക്കിയത്.

പരസ്പര ബഹുമാനം, വിശ്വാസം, സൗഹൃദം എന്നിവയാണ് ഇന്ത്യ-നേപ്പാള്‍ ബന്ധത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം, വിശ്വാസം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം എന്നിവയിലൂടെ ഇരു രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും നേപ്പാളിന്റെയും പൊതുവായ സാംസ്‌കാരിക പൈതൃകത്തില്‍ രാമായണത്തിനുള്ള പ്രാധാന്യവും മോദി എടുത്തുപറഞ്ഞു. ഭഗവാന്‍ ശ്രീരാമനും സീതാദേവിയും ഇരു രാജ്യങ്ങളുടെയും പൊതുവായ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ നിന്ന് നേപ്പാളിലെ ജനക്പൂരിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ സഹായിക്കുന്ന സരയൂ-കമല്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഈ ബന്ധത്തിന് പുതിയ മാനം നല്‍കുമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യയിലെയും നേപ്പാളിലെയും യുവ ചലച്ചിത്ര പ്രവര്‍ത്തകരും ഡിജിറ്റല്‍ രംഗത്തെ സ്രഷ്ടാക്കളും കൂടുതല്‍ സഹകരിക്കണമെന്നും പൊതുവായ പൈതൃകം സിനിമകളിലൂടെയും ആധുനിക സാങ്കേതികവിദ്യയിലൂടെയും ലോകത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടുത്ത WAVES ഉച്ചകോടിയില്‍ നേപ്പാളില്‍ നിന്നുള്ള വലിയ പ്രതിനിധി സംഘത്തെ ഇന്ത്യ സ്വാഗതം ചെയ്യുമെന്നും അറിയിച്ചു. കായികരംഗത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. പ്രത്യേകിച്ച് ക്രിക്കറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങള്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഭാവി സഹകരണത്തിന് പുതിയ ദിശാബോധം നല്‍കുന്ന സംയുക്ത ദര്‍ശനരേഖയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വികസിത ഇന്ത്യയും സമ്പന്ന നേപ്പാളും എന്ന ലക്ഷ്യത്തിലേക്കുള്ള രൂപരേഖയായിരിക്കും ഇത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യക്തമായ ലക്ഷ്യങ്ങളും പരസ്പര വിശ്വാസവും അവ യാഥാര്‍ഥ്യമാക്കാനുള്ള ശേഷിയും ഇരു രാജ്യങ്ങള്‍ക്കുമുണ്ടെന്നും സീതാദേവിയുടെയും ശ്രീരാമന്റെയും ഭഗവാന്‍ ബുദ്ധന്റെയും അനുഗ്രഹം കൂടെയുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മേഖലയിലും നിര്‍ണായക പ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) വിദേശ ക്യാമ്പസ് നേപ്പാളില്‍ സ്ഥാപിക്കുമെന്ന് മോദി അറിയിച്ചു. നിയമം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ പഠിക്കുന്ന നേപ്പാള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അവസരങ്ങളും വര്‍ധിപ്പിക്കും. നിലവില്‍ ഇന്ത്യയ്‌ക്ക് പുറത്തായി രണ്ട് ഐഐടി ക്യാമ്പസുകളാണുള്ളത്. 2023ല്‍ ആരംഭിച്ച ടാന്‍സാനിയയിലെ സാന്‍സിബാറിലുള്ള ഐഐടി മദ്രാസ് ക്യാമ്പസും 2024ല്‍ ഉദ്ഘാടനം ചെയ്ത യുഎഇയിലെ അബുദാബിയിലുള്ള ഐഐടി ഡല്‍ഹി ക്യാമ്പസുമാണവ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാലേന്ദ്ര ഷായും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് എട്ട് ധാരണാപത്രങ്ങള്‍ കൈമാറിയത്. ബഹിരാകാശ സാങ്കേതികവിദ്യ, സുരക്ഷാ പരിശീലനം, സിവില്‍ സര്‍വീസ് ശേഷി വികസനം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, സുസ്ഥിര നഗരവികസനം, കൃഷി തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍. ഇന്ത്യയുടെ ക്ഷണത്തിന് നന്ദി അറിയിച്ച നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ പരസ്പര ബഹുമാനവും വിശ്വാസവും സൗഹൃദവുമാണെന്ന് പ്രതികരിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയം പോലെ ഉറച്ചതും സമുദ്രം പോലെ വിശാലവുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പ്രകൃതിദുരന്തങ്ങളും മറ്റ് പ്രതിസന്ധികളും ഉണ്ടായപ്പോഴെല്ലാം ഇന്ത്യ വിശ്വസ്ത അയല്‍രാജ്യമായി നേപ്പാളിന് സഹായമെത്തിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ ആദ്യം സഹായവുമായെത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: 24000 Crore Nepal PackageBalendra ShahIIT Campus in NepalIndia Nepal AgreementIndia Nepal RelationsNarendra ModiWAVES Summit
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

Latest News

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

മധുര മീനാക്ഷിയുടെ ദിവ്യചൈതന്യം കുടികൊള്ളുന്ന കുമാരനല്ലൂർ; സുബ്രഹ്മണ്യനായി ഒരുക്കിയ ശ്രീകോവിലിൽ ദേവി കുടിയേറിയ ഐതിഹ്യം കുമാരനല്ലൂർ കാർത്യായനി ക്ഷേത്രത്തിന്റെ അപൂർവ സവിശേഷതകൾ

മന്തി കഴിച്ച് കുട്ടികളുൾപ്പെടെ 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies