രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്‌കാരമാണ്; തലമുറകളിലേക്ക് പകരണം: മോഹൻലാൽ
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്‌കാരമാണ്; തലമുറകളിലേക്ക് പകരണം: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 01:56 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: രാജ്യസ്‌നേഹവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്‌കാരമാണെന്നും നടൻ മോഹൻലാൽ. രാജ്യസ്‌നേഹവും ദേശബോധവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയാണ് തന്റെ കർമ്മമേഖലയെന്നും അഭിനയമാണ് തനിക്ക് അറിയാവുന്ന കാര്യമെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്‌നേഹവും ദേശീയബോധവും പ്രമേയമായ നിരവധി സിനിമകളിൽ, പ്രത്യേകിച്ച് പട്ടാള ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തവണ സൈനിക ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്‌നേഹവും ദേശബോധവും നേരിട്ട് അനുഭവിച്ചറിയാൻ ഈ യാത്രകൾ സഹായിച്ചു.

നമ്മൾ സുരക്ഷിതരായി ജീവിക്കുന്നത് അതിർത്തികളിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പിലാണ് യഥാർഥ രാജ്യസ്‌നേഹം കാണാനാകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും രാജ്യസ്‌നേഹം പ്രമേയമാക്കുന്ന ചിത്രമാണ്. തന്റെ കർമ്മമേഖലയിലൂടെ രാജ്യസ്‌നേഹം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മോഹൻലാൽ വ്യക്തമാക്കി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമയിൽ 50 വർഷം പിന്നിട്ട തനിക്ക് സാങ്കേതികവിദ്യയിലുണ്ടായ വലിയ മാറ്റങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിങ്ക് സൗണ്ട് പോലുള്ള നൂതന സാങ്കേതികവിദ്യകൾ സിനിമയിൽ വലിയ മുന്നേറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. സർഗാത്മകതയും സാങ്കേതികവിദ്യയും ഒന്നിക്കുമ്പോഴാണ് മികച്ച കലാസൃഷ്ടികൾ രൂപപ്പെടുന്നത്. രാമായണം പോലുള്ള ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം മികച്ച രീതിയിൽ അവതരിപ്പിക്കാനാകുമെന്ന് നാം കണ്ടുകഴിഞ്ഞു. മാതംഗി സ്റ്റുഡിയോയിൽനിന്ന് ഇത്തരത്തിലുള്ള മികച്ച സർഗാത്മക പ്രവർത്തനങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, സി.എം. രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

Tags: Kesari WeeklyPatriotism and NationalismMohanlal Kozhikode SpeechMatangi Multimedia Recording Studiomohanlal
Share
Tweet
SendShare

More News from this section

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies